Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

സ്‌റ്റേഷനിലെത്തി സ്‌ത്രീകള്‍ എസ്‌ഐ യെ കുളിപ്പിച്ചു; മഴപെയ്‌തു വരള്‍ച്ച മാറി

mangalam malayalam online newspaper

ലഖ്‌നൊ: പോലീസ്‌ സ്‌റ്റേഷനില്‍ എത്തുന്നത്‌ പരാതി നല്‍കാനും നിയമനടപടി സ്വീകരിക്കാനും മാത്രമല്ല. ചിലപ്പോള്‍ മഴ പെയ്യിക്കാനും പോലീസ്‌ സ്‌റ്റേഷനെ ആശ്രയിച്ചെന്നു വരും. അന്ധവിശ്വാസത്തിന് ശക്‌തമായ വേരുകളുള്ള വടക്കേ ഇന്ത്യയില്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ്‌ സംഭവം. വരള്‍ച്ച കടുത്തതോടെ മഴപെയ്യാന്‍ വേണ്ടി സ്‌റ്റേഷനില്‍ എത്തിയ സ്‌ത്രീകള്‍ പോലീസ്‌ ഉദ്യോഗസ്‌ഥനെ സഹപ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ കുളിപ്പിച്ചു. കടുത്ത വരള്‍ച്ച അനുഭവിക്കുന്ന അലിഗര്‍വയിലെ കപിലവസ്‌തു എസ്‌ ഐ രണ്‍വിജയ്‌ സിംഗിനായിരുന്നു ഈ വിധി.

ഗ്രാമത്തിലെ ഏതെങ്കിലും ഉന്നതനെ സ്‌ത്രീകള്‍ പരസ്യമായി കുളിപ്പിച്ചാല്‍ മഴ പെയ്യും എന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു ഇത്‌. പോലീസുകാരനെ കുളിപ്പിക്കന്‍ കുടം നിറയെ വെള്ളവുമായി ഇരുപത്തഞ്ചോളം പെണ്ണുങ്ങളായിരുന്നു എത്തിയത്‌. ആവശ്യവുമായി സ്‌ത്രീകളുടെ സംഘം എത്തിയപ്പോള്‍ ആദ്യം കേസിനാണെന്ന്‌ വിചാരിച്ച പോലീസുകാരന്‍ ആവശ്യം അറിഞ്ഞപ്പോള്‍ ആദ്യംമൊന്നും സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ സ്‌ത്രീകള്‍ കെഞ്ചുകയും കരയുകയും ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന്‌ കപിലവസ്‌തു പോലീസ്‌ സ്‌റ്റേഷനിലെത്തി സ്‌ത്രീകള്‍ സിംഗിന്റെ തലയില്‍ വെള്ളമൊഴിച്ചു.

ഹിന്ദു അടിസ്‌ഥാനത്തിലുള്ള ചടങ്ങ്‌ ആയിരുന്നെങ്കിലും മുസ്‌ളീം സ്‌ത്രീകളും മാറി നിന്നില്ല. വെള്ളവുമായി എത്തിയവരില്‍ അവരും ഉണ്ടായിരുന്നു. എന്തായാലും സംഗതി ഏറ്റു. ഇതിന്‌ ശേഷം സ്‌ത്രീകളെല്ലാവരും കൂടെ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിന്‌ പിന്നാലെ രാത്രിയില്‍ തകര്‍പ്പന്‍ മഴ പെയ്യുകയും ചെയ്‌തു. ദൈവം പ്രീതിപ്പെട്ട്‌ പുഞ്ചിരിച്ചതായി ഗ്രാമമുഖ്യന്‍ അറിയിച്ചു. മഴ പെയ്യാന്‍ അര്‍ധരാത്രിക്ക്‌ ശേഷം കൃഷിയിടങ്ങളിലൂടെ സ്‌ത്രീകള്‍ നഗ്നരായി നടക്കുന്ന പതിവും ഉത്തര്‍പ്രദേശ്‌ ഗ്രാമങ്ങളില്‍ നിലവിലുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top