Last Updated 1 year 2 weeks ago
Ads by Google
27
Tuesday
June 2017

ഡെങ്കിപ്പനി നിവാരണ സംഘത്തിന്‌ കെജ്രിവാളിന്റെ വസതിയില്‍ പ്രവേശനം നിഷേധിച്ചു

mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡെങ്കിപ്പനി നിവാരണ സംഘത്തിന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ പ്രവേശനം നിഷേധിച്ചെന്ന്‌ ആരോപണം. ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത്‌ ഡല്‍ഹി മുനിപ്പാലിറ്റി അധികൃതരാണ്‌ ആരോപണം ഉന്നയിച്ചത്‌. സിവില്‍ ലൈന്‍ മേഖലയിലെ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിലാണ്‌ പ്രവേശനം നിഷേധിച്ചത്‌. കൊതുക്‌ പടരുന്നതിനെതിരെ മരുന്ന്‌ തളിക്കാനെത്തിയ സംഘത്തെയാണ്‌ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന്‌ തടഞ്ഞത്‌.

അതേസമയം ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടേത്‌ രാഷ്‌ട്രീയ ആരോപണമാണെന്ന്‌ ആം ആദ്‌മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പ്രവേശിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്‍കുര്‍ അനുമതി തേടേണ്ടിയിരുന്നെന്നും എ.എ.പി പറഞ്ഞു. മേയര്‍ രവീന്ദര്‍ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇന്ന്‌ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യേഗിക വസതിയില്‍ എത്തിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top