Last Updated 1 year 7 weeks ago
Ads by Google
29
Saturday
July 2017

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിയര്‍ന്നു

കൊച്ചി: എറണാകുളത്ത് സ്‌കൂളില്‍ കുട്ടികളെ എത്തിച്ച ശേഷം പുറത്തേക്കിറങ്ങിയ വാന്‍ കത്തിനശിച്ചു. കൊച്ചി മുണ്ടംവേലി ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തിലെ വാനാണ് കത്തിനശിച്ചത്. രാവിലെ 8.45ഓടെ കുട്ടികളെ ഇറക്കിയ ശേഷമായിരുന്നു അപകടം. അതിനാല്‍ തന്നെ വന്‍ ദുരന്തം ഒഴിവായി. പന്ത്രണ്ടു കുട്ടികളാണ് ഈ വാനില്‍ പതിവായി സ്‌കൂളില്‍ എത്തിയിരുന്നത്.

പെട്രോളും, എല്‍.പി.ജിയും ഉപയോഗിക്കുന്ന വാനാണിത്. വാഹനത്തില്‍ നിന്ന് അപരിചിതമായ ശബ്ദം കേട്ടതോടെ ഡ്രൈവന്‍ ലോറന്‍സ് വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് തീ കണ്ടത്. വാഹനത്തിനു പുറത്തായിരുന്നതിനാല്‍ ഡ്രൈവറും അപകടം കൂടാതെ രക്ഷപ്പെട്ടു.

തീഉയരുന്നത് കണ്ടത് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. അതേസമയം, ഫയര്‍ഫോഴ്‌സ് എത്താന്‍ ഒരു മണിക്കൂറോളം വൈകിയെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി. ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top