Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാക്കണമെന്ന് മോഡി

mangalam malayalam online newspaper

ന്യൂഡല്‍ഹി: ചൈനയുടെ വേദന ഇന്ത്യയുടെ നേട്ടമാക്കി മാറ്റാന്‍ കഴിയില്ലേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വ്യവസായികളുടെയും സാമ്പത്തിക വിദഗ്ധരുടെയും യോഗത്തിലാണ് മോഡി ഇക്കാര്യമുന്നയിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്നായിരുന്നു യോഗം ചര്‍ച്ച ചെയ്തത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുകേഷ് അംബാനിയടക്കമുള്ള വ്യവസായികള്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, സാമ്പത്തിക വിദഗ്ധര്‍,ം സ്വകാര്യ ബാങ്ക് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ചൈനയിലെ സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്നു അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വ്യവസായികള്‍ തൃപ്തരാണ്.

ആഗോള പ്രതിസന്ധികള്‍ രാജ്യത്തെ ബാധിക്കാത്ത വിധം സുരക്ഷിത കവചം തീര്‍ക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് ഇന്‍ഡസ്ട്രീ ചേംബര്‍ അസേചം വശ്യപ്പെട്ടു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമിതമായി കടന്നുവരുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top