Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഓടുന്ന കാറില്‍ സെക്‌സ്; കാറപകടത്തില്‍ കാമുകി മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരന്‌ ബ്രിട്ടനില്‍ ജയില്‍ശിക്ഷ

mangalam malayalam online newspaper

ലണ്ടന്‍: ഓടുന്ന കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാറപകടത്തില്‍ കാമുകി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരന്‌ തടവുശിക്ഷ. ബ്രിട്ടനിലാണ്‌ സംഭവം. മിനേഷ്‌ പ്രഭാത്‌ എന്ന യുവാവാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ബ്രിട്ടനിലെ വെസ്‌റ്റ് സസെക്‌സില്‍ കഴിഞ്ഞ വര്‍ഷമാണ്‌ അപകടമുണ്ടായത്‌.

ഡ്രൈവിംഗിനിടെ ബി.എം.ഡബ്ല്യൂ കാറില്‍ കാമുകി ലിസ വാട്‌ലിംഗ്‌ (28) എന്ന യുവതിയുമായി സെക്‌സിലേര്‍പ്പെടുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലിസ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന്‌ കീഴടങ്ങി.

അപകടത്തെ തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തുമ്പോള്‍ ലിസയുടെ വേഷം ഒരു ടീഷര്‍ട്ട്‌ മാത്രമായിരുന്നു. മിനേഷും അല്‍പ്പ വസ്‌ത്രം മാത്രമാണ്‌ ധരിച്ചിരുന്നത്‌. അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മിനേഷ്‌ പ്രഭാതിന്‌ മാത്രമാണെന്ന്‌ കേസില്‍ ശിക്ഷ വിധിച്ച സൗത്ത്‌ ഈസ്‌റ്റ് ഇംഗ്ലണ്ടിലെ ലെവെസ്‌ ക്രൗണ്‍ കോടതി ജഡ്‌ജ് പീറ്റര്‍ ഗ്രിഫിത്ത്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top