Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ശ്രീലങ്ക 201 ന്‌ പുറത്ത്‌; ഇന്ത്യയ്‌ക്ക് 132 റണ്‍സിന്റെ ലീഡ്‌

mangalam malayalam online newspaper

കൊളംബോ: ശ്രീലങ്കയില്‍ ആദ്യ പരമ്പര വിജയ പ്രതീക്ഷയുമായി ഇറങ്ങുന്ന വിരാട്‌ കോഹ്ലിയും കൂട്ടരും മൂന്നാം ടെസ്‌റ്റില്‍ മുന്‍ സീറ്റില്‍. ശ്രീലങ്കയെ ആദ്യ ഇന്നിംഗ്‌സില്‍ 201 ന്‌ പുറത്താക്കിയ ഇന്ത്യ 132 റണ്‍സ്‌ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 312 റണ്‍സിന്‌ അവസാനിച്ചിരുന്നു.

ഇഷാന്ത്‌ ശര്‍മ്മയുടെ പന്തുകള്‍ ലങ്കന്‍ ഇന്നിംഗ്‌സിനെ തുലച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായത്‌ അര്‍ദ്ധ സെഞ്ച്വറി കുറിച്ച പെരേരയ്‌ക്ക് മാത്രം. തരംഗ (നാല്‌), മാത്യൂസ്‌ (ഒന്ന്‌), തിരിമാനേ (ഒന്ന്‌), പെരേര(55), ഹെറാത്ത്‌ (49) എന്നിവരാണ്‌ ഇഷാന്തിന്‌ മുന്നില്‍ വീണു പോയത്‌. ഏഴാമനായി ബാറ്റിംഗിന്‌ ഇറങ്ങിയായിരുന്നു പെരേര അര്‍ദ്ധശതകം കുറിച്ചത്‌. രംഗണ ഹെറാത്ത്‌ കൂടി പൊരുതിയത്‌ ലങ്കയ്‌ക്ക് ഗുണമായി.

സംഗക്കാരയ്‌ക്ക് വിട നല്‍കിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ ലങ്കന്‍ ബാറ്റിംഗിന്‌ കരുത്തു കാട്ടാനായില്ല. ഓപ്പണര്‍മാരായ തരംഗ (നാലു) യും ജെ കെ സില്‍വ (മൂന്ന്‌)യും ഉറയ്‌ക്കും മുമ്പ്‌ തന്നെ ഇന്ത്യ പറഞ്ഞുവിട്ടു. കരുണരത്നയ്‌ക്ക് 11 റണ്‍സും ചണ്ഡീമല്‍ 23 റണ്‍സും നേടാനേ കഴിഞ്ഞുള്ളൂ. പ്രസാദ്‌ (27), കൗശല്‍ (16) എന്നിങ്ങനെ ആയിരുന്നു മറ്റ്‌ സ്‌കോറുകള്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top