Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ബൈക്ക്‌ മറിഞ്ഞ്‌ തലയിലൂടെ സ്വകാര്യബസ്‌ കയറി പെയിന്റിംഗ്‌ തൊഴിലാളി തല്‍ക്ഷണം മരിച്ചു

mangalam malayalam online newspaper

അടിമാലി(ഇടുക്കി) : അപകടത്തില്‍പെട്ട്‌ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച്‌ മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക്‌ നിയന്ത്രണം വിട്ടു മറിഞ്ഞ്‌ സ്വകാര്യബസ്‌ തലയിലൂടെ കയറിയിറങ്ങി പെയിന്റിംഗ്‌ തൊഴിലാളി തല്‍ക്ഷണം മരിച്ചു. പണിയ്‌ക്കന്‍കുടി മുള്ളരിക്കുടി കൊച്ചുവിരുപ്പില്‍ കെ. മനു (26) ആണ്‌ മരിച്ചത്‌. ബൈക്കില്‍ ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന മുള്ളരിക്കുടി കല്ലാനിയ്‌ക്കല്‍ പ്രിജു (28) നെ പരിക്കുകളോടെ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം 5.40-ന്‌ അടിമാലി-കമ്പിളികണ്ടം റോഡില്‍ ഇഞ്ചപ്പതാലിലാണ്‌ സംഭവം. അടിമാലിയില്‍ നിന്നും മങ്കുവയ്‌ക്കു പോവുകയായിരുന്ന സാനിയോ എന്ന സ്വകാര്യ ബസിനടിയില്‍ പെട്ടാണ്‌ മനു മരിച്ചത്‌. അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു മുള്ളരിക്കുടിയില്‍ നിന്നുള്ള നാല്‍വര്‍ സംഘം. ഇതില്‍ രണ്ടു പേര്‍ ബസിലും രണ്ടുപേര്‍ ബൈക്കിലുമായി മടങ്ങുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌.

സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡുവക്കില്‍ കൂട്ടിയിരുന്ന കല്‍ക്കൂനയില്‍ കയറിയ ബൈക്ക്‌ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മനു റോഡിലേക്കും പ്രിജു മറുഭാഗത്തേക്കും തെറിച്ചു വീണു. ഈ സമയം കടന്നു പോയ ബസിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങി. മനു തല്‍ക്ഷണം മരിച്ചു. തങ്കമണിയാണ്‌ മരിച്ച മനുവിന്റെ മാതാവ്‌. നീതു ഏക സഹോദരിയാണ്‌. പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top