Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

വരള്‍ച്ച രൂക്ഷം; മഴദൈവങ്ങളുടെ പ്രീതിയ്‌ക്കായി ആന്ധ്രാസര്‍ക്കാര്‍ യജ്‌ഞം നടത്തുന്നു

mangalam malayalam online newspaper

ആന്ധ്ര: സംസ്‌ഥാനത്ത്‌ വരള്‍ച്ച രൂക്ഷമായതോടെ മഴദൈവങ്ങളെ പ്രീതിപ്പെടുത്താനായി ആന്ധ്രാസര്‍ക്കാര്‍ യജ്‌ഞം നടത്താന്‍ ഒരുങ്ങുന്നു. മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ യാഗങ്ങളും യജ്‌ഞങ്ങളും അഭിഷേകങ്ങളും നടത്താനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

വര്‍ഷകാലത്ത്‌ 40 ശതമാനം മഴയുടെ ലഭ്യതക്കുറവാണ്‌ ആന്ധ്രയില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്‌. കടപ്പ, ചിറ്റൂര്‍, കുനൂര്‍, തുടങ്ങിയ ഇടങ്ങളില്‍ 39.2 ശതമാനം മാത്രം മഴയാണ്‌ ഇക്കൊല്ലം ലഭിച്ചത്‌. ഇതേതുടര്‍ന്നാണ്‌ കടുത്ത വരള്‍ച്ചയില്‍ നിന്നും മുക്‌തിനേടായി മഴദൈവങ്ങളെ പ്രതീപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇതിനായി തിരുമല തിരുപ്പതി ദേവസ്‌ഥാനത്തോട്‌ സംസ്‌ഥാനത്തെ വിവിധ ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ച്‌ മഹായജ്‌ഞങ്ങള്‍ നടത്താനാണ്‌ നിര്‍ദേശം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top