Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

പഞ്ചാബി ഗായകന്‍ സുഖ്ബീന്‍ സിംഗ് ലഹോറില്‍ പിടിയില്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രശസ്ത പഞ്ചാബി പോപ് ഗായകന്‍ സുഖ്ബീര്‍ സിംഗിനെ അനുവദനീയമായതില്‍ കൂടുതല്‍ പണവുമായി ലഹോര്‍ വിമാനത്താവളത്തില്‍ പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും 27,000 ഡോളറും പിടിച്ചെടുത്തു. 10,000 ഡോളറാണ് കൈവശം വയ്ക്കാന്‍ അനുവാദമുള്ളത്.

ദുബായിലേക്ക് പോകുന്നതിനായി അല്ലമ ഇഖ്ബാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ സിംഗിനെ കസ്റ്റംസ് പരിശോധനയ്ക്കിടെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. സിംഗ് പിന്നീട് ദുബായിലേക്ക് പുറപ്പെട്ടു.

അതേസമയം, സിംഗിനെ കസ്റ്റഡിയില്‍ എടുത്ത വാര്‍ത്ത കുടുംബാംഗങ്ങള്‍ നിഷേധിച്ചു. മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലെ കസ്റ്റംസ് പരിശോധനയില്‍ സിംഗിന്റെ പക്കല്‍ നിന്നും നിയമവിരുദ്ധമായി ഒന്നും പിടിച്ചെടുത്തിട്ടില്ല. ഒരു സംഗീത പാരടിപാടിയ്ക്കായി പാകിസ്താനില്‍ എത്തിയ സിംഗ് ഏതാനും ദിവസം നാട്ടില്‍ തങ്ങിയ ശേഷം ദുബായിലേക്ക് മടങ്ങിപ്പോയെന്നും കപൂര്‍ത്തലയിലുള്ള കുടുംബാംഗങ്ങള്‍ അറിയിച്ചു.

എന്നാല്‍, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ അടുത്ത അനുയായിടെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ ഈ മാസം ഏഴിനും എട്ടിനും സംഗീത പരാടിപാടി അവതരിപ്പിക്കാനെത്തിയ സുഖ്ബീര്‍ സിംഗിന് പ്രതിഫലമായി 30,000 ഡോളര്‍ ലഭിച്ചിരുന്നുവെന്നു വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top