Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

തമിഴ്‌നാട്ടിലെ പ്രമുഖ ഗാന്ധിയന്‍ മദ്യവിരുദ്ധ സമരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

mangalam malayalam online newspaper

കന്യാകുമാരി: തമിഴ്‌നാട്ടിലെ പ്രമുഖ ഗാന്ധിയന്‍ ശശി പെരുമാള്‍ (59) മദ്യവിരുദ്ധ സമരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏതാനും വര്‍ഷങ്ങളായി സമര രംഗത്തുള്ള ഗാന്ധിയനാണ്‌ ശശി പെരുമാള്‍.

കന്യാകുമാരിയില്‍ ഇന്ന്‌ നടത്തിയ മദ്യ വിരുദ്ധ സമരത്തിനിടെ 150 മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവറില്‍ കയറിയ പെരുമാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്ക് അദ്ദേഹം മരിച്ചിരുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ശശി പെരുമാളിന്റെ ആവശ്യത്തെ നേരത്തെ ഡി.എം.കെയും പിന്തുണച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top