Last Updated 1 year 7 weeks ago
Ads by Google
29
Saturday
July 2017

കുഞ്ഞിനെ ഓട്ടോയില്‍ മറന്നുവെച്ചു അമ്മ പോയി; തിരികെ കിട്ടിയത് ഒന്നര മണിക്കൂറിന്‌ ശേഷം

mangalam malayalam online newspaper

കാസര്‍ഗോഡ്‌: ഓട്ടോയില്‍ മറന്നുവെച്ച പോയ കുഞ്ഞിനെ ഒന്നര മണിക്കൂറിന്‌ ശേഷം മാതാവിന്‌ തിരികെ കിട്ടി. കാസര്‍ഗോഡ്‌ നഗരത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ ഉളിയത്തടുക്ക സ്വദേശിയായ അമ്മയായിരുന്നു കുട്ടിയെ മറന്നുവെച്ചത്‌. ബുധനാഴ്‌ച ഉച്ചയോടെ കാസര്‍ഗോഡ്‌ നഗരത്തിലെ പുതിയ ബസ്‌ സ്‌റ്റാന്റിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌.

സാധനങ്ങള്‍ വാങ്ങാന്‍ ഒന്നര വയസ്സുകാരനായ മകന്‍ ഫയാസുമായിട്ടാണ്‌ മാതാവ്‌ നഗരത്തില്‍ എത്തിയത്‌. സാധനങ്ങള്‍ വാങ്ങിയ ശേഷം ബന്ധുക്കളായ രണ്ട്‌ സ്‌ത്രീകള്‍ക്കൊപ്പം മാതാവ്‌ ചൂരിയിലെ ബന്ധുവീട്ടിലേയ്‌ക്ക് ഓട്ടോയില്‍ പോയി. ഇറങ്ങുമ്പോള്‍ ഓട്ടോയില്‍ ഇരുന്ന കുഞ്ഞിനെ എടുക്കാന്‍ മറന്നു. ഓട്ടോ െ്രെഡവര്‍ ഇതൊന്നുമറിയാതെ കാസര്‍ഗോട്ടേക്ക്‌ തിരിച്ചുവിടുകയും വഴിയില്‍ മറ്റു രണ്ടുപേര്‍ കയറുകയും ചെയ്‌തു. യാത്രക്കാര്‍ വിചാരിച്ചത്‌ കുഞ്ഞ്‌ െ്രെഡവറുടേതാണെന്നാണ്‌. െ്രെഡവര്‍ കരുതിയത്‌ കുഞ്ഞ്‌ യാത്രക്കാരുടേതാണെന്നും.

പുതിയ സ്‌റ്റാന്‍ഡില്‍ യാത്രക്കാരികള്‍ ഇറങ്ങുമ്പോള്‍ കുഞ്ഞിനെ എടുക്കാത്തതെന്താണെന്ന്‌ ഡ്രൈവര്‍ ചോദിച്ചു. തങ്ങളുടേതല്ലെന്ന്‌ യാത്രക്കാര്‍ പറഞ്ഞപ്പോള്‍ ഞെട്ടിയത്‌ ഡ്രൈവര്‍. കുട്ടി ഇതിനിടയില്‍ കരയാന്‍ തുടങ്ങി. ഡ്രൈവര്‍ ഉടന്‍ സമീപത്തെ പൊലീസ്‌ എയ്‌ഡ്പോസ്‌റ്റില്‍ വിവരം പറയുകയും ഇവര്‍ വഴി കുട്ടിയെ സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. ഇതിനിടയില്‍ കുട്ടിയെ കാണാതെ ആധി പിടിച്ചെത്തിയ മാതാവും ബന്ധുക്കളും കുഞ്ഞിനെ കാണാന്‍ ഇല്ലെന്ന്‌ പറഞ്ഞ്‌ സ്‌റ്റേഷനിലെത്തി. കുട്ടി സുരക്ഷിതമായി അവിടെയുണ്ടെന്ന്‌ മനസ്സിലായതോടെയാണ്‌ അവര്‍ക്ക്‌ ആശ്വാസമായത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top