Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഐ.പി.എല്ലില്‍ നിന്ന്‌ രണ്ട്‌ ടീമുകളെ വിലക്കിയത്‌ യുവതാരങ്ങള്‍ക്ക്‌ തിരിച്ചടിയെന്ന്‌ രാഹുല്‍ ദ്രാവിഡ്‌

mangalam malayalam online newspaper

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന്‌ ചെന്നൈ അടക്കം രണ്ട്‌ ടീമുകളെ വിലക്കിയ നടപടി യുവതാരങ്ങളുടെ അവസരം നഷ്‌ടപ്പെടുത്തുമെന്ന്‌ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്‌. അതേസമയം സുപ്രീം കോടതി നിയമിച്ച കമ്മറ്റിയുടെ വിധിയെ മാനിക്കുന്നതായും ദ്രാവിഡ്‌ പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ തെറ്റിന്‌ നിരവധി പേര്‍ ബലിയാടാകേണ്ടി വരുന്നത്‌ ദുഃഖകരമാണ്‌.

വിലക്കപ്പെട്ട ടീമിലെ മുന്‍നിര താരങ്ങള്‍ക്ക്‌ മറ്റ്‌ ടീമുകളില്‍ ഇടം കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ യുവതാരങ്ങള്‍ക്ക്‌ ഇത്‌ തിരിച്ചടിയാകുമെന്ന്‌ ദ്രാവിഡ്‌ പറഞ്ഞു. ഒരു തെറ്റിലും പങ്കാളിയാകാത്ത യുവതാരങ്ങള്‍ രണ്ട്‌ ടീമിലുമുണ്ട്‌. അത്തരം താരങ്ങള്‍ക്ക്‌ ടീമുകളുടെ വിലക്ക്‌ തിരിച്ചടിയാകും. ഇന്ത്യ എ ടീമിന്റെ കോച്ച്‌ കൂടിയായ ദ്രാവിഡ്‌ ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

2013ല്‍ ഐ.പി.എല്‍ ഒത്തുകളി നടന്ന സീസണില്‍ വിലക്കെപ്പെട്ട ടീമുകളില്‍ ഒന്നായ രാജസ്‌ഥാന്‍ റോയല്‍സിന്റെ കോച്ചായിരുന്നു ദ്രാവിഡ്‌. ഇത്‌ തന്റെ കരിയറിന്‌ കളങ്കമാണോ എന്ന ചോദ്യത്തോട്‌ അക്കാര്യങ്ങള്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. താന്‍ സ്വയം പ്രതിരോധിക്കുന്നില്ല. ഓഹരി ഉടമകളും ടീം ഉടമസ്‌ഥരും ചെയ്‌ത തെറ്റിന്‌ പരിശീലകന്‍ ഉത്തരം പറയേണ്ടതുണ്ടോ എന്ന്‌ ജനം തീരുമാനിക്കട്ടെ എന്നും ദ്രാവിഡ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top