Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

കസ്റ്റഡിയിലെടുക്കുന്നവരെ വൈദ്യപരിശോധന നടത്തണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍

mangalam malayalam online newspaper

തിരുവനന്തപുരം: മരങ്ങാട്ടുപള്ളി കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റഡി നടപടികളില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ഡി.ജി.പി ടി.പി സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കി. കസ്റ്റഡിയിലെടുക്കുന്ന വ്യക്തികളെ പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിക്കുന്നതിന് മുന്‍പ് വൈദ്യപരിശോധന നടത്തണം. വഴിയരുകില്‍ കിടക്കുന്നവരെയും പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നതിനു മുന്‍പ് വൈദ്യപരിശോധന നടത്തണം. പരുക്കേറ്റതായോ മദ്യപിച്ചുവെന്നോ തെളിഞ്ഞാല്‍ അയാളെ ആശുപത്രിയില്‍ തന്നെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. പോലീസ് ആക്ട് 47ാം വകുപ്പില്‍ ഇത് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top