Last Updated 45 weeks 6 days ago
Ads by Google
27
Thursday
April 2017

ഈഫല്‍ ടവറിന്‌ സമീപം നഗ്ന സെല്‍ഫി; യുവതി അറസ്‌റ്റില്‍

mangalam malayalam online newspaper

പാരീസ്‌: ഈഫല്‍ ടവറിന്‌ സമീപം ടൂറിസ്‌റ്റുകളുമായി നഗ്ന ചിത്രത്തിന്‌ പോസ്‌ ചെയ്‌ത യുവതി അറസ്‌റ്റില്‍. സ്വിസ്‌ ആര്‍ട്ടിസ്‌റ്റായ മിലോ മോറി എന്ന യുവതിയാണ്‌ ടൂറിസ്‌റ്റുകള്‍ക്കൊപ്പം നഗ്ന സെല്‍ഫിക്കായി പോസ്‌ ചെയ്‌തത്‌. ഞായറാഴ്‌ചയായിരുന്നു സംഭവം.

ചരിത്ര പ്രസിദ്ധമായ ഈഫല്‍ ടവറിന്‌ സമീപത്ത്‌ യുവതിയുടെ പ്രകടനം ശ്രദ്ധയില്‍പെട്ട പോലീസുകാരാണ്‌ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വഴങ്ങാതെ വന്നതോടെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തത്‌. കുട്ടികള്‍ അടക്കമുള്ള ടൂറിസ്‌റ്റുകള്‍ നോക്കി നില്‍ക്കെയായിരുന്നു മിലോ മോറിയുടെ പ്രകടനം. മോറിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. നഗ്നതാ പ്രദര്‍ശനത്തിലൂടെ നേരത്തെയും വാര്‍ത്താ കേന്ദ്രമായിട്ടുള്ള യുവതിയാണ്‌ മിലോ മോറി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top