Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ബിജിമോള്‍ എം.എല്‍.എയുടെ മര്‍ദനം; ഇടുക്കിയില്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ പണിമുടക്കുന്നു

ഇടുക്കി : എം.എല്‍.എ ബിജിമോള്‍ എ.ഡി.എമ്മിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ പണിമുടക്കുന്നു. രാവിലെ പതിനൊന്നു മണിയോടെ പെരുവന്താനം തെക്കേമലയില്‍ പൊതുവഴി അടച്ച്‌ ഗേറ്റ്‌ സ്‌ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ്‌ ഇ.എസ്‌ ബിജിമോള്‍ എം.എല്‍.എ എഡിഎമ്മിനെ മര്‍ദിച്ചത്‌.

കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ സ്‌ഥലത്തെത്തിയ എഡിഎം മോന്‍സി. പി അലക്‌സാണ്ടര്‍ക്കാണ്‌ മര്‍ദനമേറ്റത്‌. വാക്കുതര്‍ക്കത്തിനിടെ ബിജിമോള്‍ എം.എല്‍.എ എഡിഎമ്മിന്റെ കരണത്തടിച്ചുവെന്നാണ്‌ ലഭിക്കുന്ന വിവരം.

അതേസമയം, ആരെയും മര്‍ദിച്ചിട്ടില്ലെന്നും താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ നാട്ടുകാര്‍ എഡിഎമ്മിനെ പഞ്ഞിക്കിടുമായിരുന്നുവെന്നും ബിജിമോള്‍ പ്രതികരിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top