Last Updated 41 weeks 21 hours ago
Ads by Google
24
Friday
March 2017

75 വര്‍ഷമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ ഇന്ത്യന്‍ സ്വാമി

mangalam malayalam online newspaper

അഹമ്മദാബാദ്: എഴുപത്തഞ്ച് വര്‍ഷമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ ഒരു സ്വാമി ഇന്ത്യയില്‍. അഹമ്മദാബാദ് സ്വദേശിയായ പ്രഹ്‌ളാദ് ജനി എന്ന 83കാരനായ സ്വാമിയാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടായി ഭക്ഷണമോ ഒരു തുള്ളി വെള്ളമോ കുടിക്കാതെ ജീവിക്കുന്നത്. ഏഴാം വയസിലാണ് സ്വാമി ഭക്ഷണം ഉപേക്ഷിച്ചത്. ഏഴാം വയസില്‍ ആത്മീയ വഴിതേടി വീട് വിട്ടിറങ്ങിയ തനിക്ക് മുന്നില്‍ മൂന്ന് ദേവതമാര്‍ പ്രത്യക്ഷപ്പെട്ടുവെന്നും അവരുടെ അനുഗ്രഹത്താല്‍ പിന്നീട് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടില്ലെന്നുമാണ് സ്വാമിയുടെ അവകാശവാദം.

ആത്മീയ വഴി തേടിയറങ്ങിയ തന്റെ മുന്നില്‍ കാളിയും ലക്ഷ്മിയും സരസ്വതിയും പ്രത്യക്ഷപ്പെട്ടുവെന്നും അവര്‍ നാവില്‍ കൈവച്ച് അനുഗ്രഹിച്ചുവെന്നും പ്രഹ്‌ളാദ് സ്വാമി പറയുന്നു. സ്വാമിയുടെ അവകാശവാദം മുപ്പതംഗ മെഡിക്കല്‍ സംഘം പരിശോധിച്ച് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദിലെ സ്‌റ്റെര്‍ലിംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സ്വാമിജിയുടെ അവകാശവാദം പരിശോധിച്ചത്.

ഇതിനായി പതിനഞ്ചിലധികം ദിവസങ്ങള്‍ സ്വാമിയെ ക്യാമറയുടെ നിരീക്ഷണത്തിലാക്കി. ഇതിനിടെ ഒരു തവണ പോലും ഇയാള്‍ ഭക്ഷണം കഴിക്കുകയോ ഒരു തുള്ളി വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മലമൂത്ര വിസര്‍ജനത്തിനായും പ്രഹ്‌ളാദ് സ്വാമി മുറിക്ക് പുറത്തേക്ക് പോയിട്ടില്ല. സാധാരണഗതിയില്‍ ഒരു സാധാരണക്കാരന് ഇത്രയും കാലം ഭക്ഷണമോ വെള്ളമോ കൂടാതെ ജീവിക്കാനാകില്ല. എന്നാല്‍ നിരന്തര ധ്യാനത്തിലൂടെ സ്വാമിയുടെ ശരീരത്തില്‍ സംഭവിച്ച ജൈവ മാറ്റമാകാം അദ്ദേഹത്തെ ഭക്ഷണമോ വെള്ളമോ കൂടാതെ ജീവിക്കാന്‍ പ്രാപ്തനാക്കിയതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top