Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിദ്ധ്യം; സ്‌ഥിരീകരിച്ച്‌ പോലീസ്‌

mangalam malayalam online newspaper

വയനാട്‌ : വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിദ്ധ്യമെന്ന്‌ റിപ്പോര്‍ട്ട്‌. വയനാട്‌ തലപ്പുഴ മക്കിമലയില്‍ ആയുധധാരികളായ അഞ്ചുപേരെ കണ്ടുവെന്ന്‌ നാട്ടുകാര്‍ അറിയിച്ചു. വെള്ളിയാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ ഇവരെ മക്കിമലയില്‍ കണ്ടത്‌. സംഘത്തില്‍ മൂന്ന്‌ പുരുഷന്മാരും രണ്ട്‌ സ്‌ത്രീകളുമാണ്‌ ഉള്ളത്‌. ഇവര്‍ വീടുകളില്‍ കയറിയിറങ്ങിയെന്നും രണ്ടു വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

രൂപേഷ്‌ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയെങ്കിലും ഞങ്ങളുടെ പോരാട്ടം അവസാനിക്കുന്നില്ലെന്നും അത്‌ തുടരുക തന്നെ ചെയ്യുമെന്നും ഇവര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

അതേസമയം, സ്‌ഥലത്തെ മാവോയിസ്‌റ്റ് സാന്നിദ്ധ്യം പോലീസ്‌ സ്‌ഥിരീകരിച്ചു. എട്ടംഗ സംഘം സ്‌ഥലത്ത്‌ കേന്ദ്രീകരിച്ചിരുന്നതായി വിവരം ലഭിച്ചുവെന്ന്‌ പോലീസ്‌ അറിയിച്ചു. ജയണ്ണ, വിക്രംഗൗഡ, സുന്ദരി, സിനി, അനു, ഗോപാലകൃഷ്‌ണന്‍ എന്നിവരാണ്‌ സംഘത്തിലുള്ളതെന്നും പോലീസ്‌ പറഞ്ഞു. മലയാളം സംസാരിക്കുന്ന ഒരു സ്‌ത്രീയും സംഘത്തില്‍ ഉണ്ടായിരുന്നതായാണ്‌ സൂചന.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top