Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

വീണ്ടും കൂട്ടബലാത്സംഗം ഞെട്ടിക്കുന്നു; ഗുഡ്ഗാവില്‍ 7 പേര്‍ 22 കാരിയെ പീഡിപ്പിച്ചു

mangalam malayalam online newspaper

ഗുഡ്ഗാവ്: ഇന്ത്യയെ വീണ്ടും കൂട്ട ബലാത്സംഗ വാര്‍ത്തകള്‍ ഞെട്ടിക്കുന്നു. ഗുര്‍ഗോണിലെ ഗസ്‌റ്റ്ഹൗസില്‍ വ്യാഴാഴ്‌ച 22 കാരിയെ ഏഴുപേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തതായി റിപ്പോര്‍ട്ട്‌. സുശാന്ത്‌ ലോക്‌ ഏരിയയിലെ ഗസ്‌റ്റ് ഹൗസില്‍ ബംഗാള്‍ സ്വദേശിനിയാണ്‌ പീഡനത്തിനിരയായതെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.

കപില്‍ എന്നൊരാള്‍ക്കെതിരേ സംഭവത്തില്‍ പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇയാളും അനുയായികളും ചേര്‍ന്നാണ്‌ പീഡിപ്പിച്ചതെന്ന്‌ പെണ്‍കുട്ടി വെള്ളിയാഴ്‌ച നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട്‌ വൈദ്യ പരിശോധനയിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്‌. കപില്‍ എന്നയാളുമായി മുന്‍ പരിചയം ഉണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ ഇവര്‍ കണ്ടുമുട്ടിയിരുന്നെന്നും പറയുന്നു. തുടര്‍ന്നാണ്‌ ഇയാള്‍ പെണ്‍കുട്ടിയെ ഗസ്‌റ്റ് ഹൗസിലേക്ക്‌ കൊണ്ടുപോയത്‌.

ഗസ്‌റ്റ്ഹൗസില്‍ തങ്ങള്‍ക്കൊപ്പം കപിലിന്റെ ആറ്‌ സഹായികള്‍ കൂടി മുറിയിലേക്ക്‌ കയറുകയും ഓരോരുത്തരും ഊഴം അനുസരിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. കയ്യില്‍ വെടിക്കോപ്പുകളുമായിട്ടാണ്‌ പ്രതി എത്തിയതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കേസെടുത്ത അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തില്‍ ഇതുവരെ ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. പ്രതികളെ തിരിച്ചറിയുന്ന ജോലിയിലാണ്‌ പോലീസ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top