Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

സി.പി നായര്‍ വധശ്രമക്കേസ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ചു

mangalam malayalam online newspaper

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ക്കെതിരായ വധശ്രമക്കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മാനദണ്ഡങ്ങള്‍ മറികടന്നാണ് കേസ് പിന്‍വലിക്കല്‍. മലയാലപ്പുഴ ശതകോടി അര്‍ച്ചനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സി.പി.നായര്‍ക്കെതിരായ ആക്രമണത്തിലേക്ക് നയിച്ചത്. 2002 മാര്‍ച്ച് 14നാണ് ആക്രമണം നടന്നത്. 146 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ചിലര്‍ ഇതിനകം മരണമടഞ്ഞു.

ദേവസ്വം കമ്മിഷണറായിരുന്ന സി.പി. നായര്‍, മുന്‍ ഡിവൈഎസ്.പി ആര്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വധിക്കാന്‍ ശ്രമിക്കുക, പൊതുമുതല്‍ നശിപ്പിക്കുക, അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന എന്നീ ആരോപണങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top