Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കരിപ്പൂര്‍: സി.ഐ.എസ്‌.എഫിനെ പ്രതിക്കൂട്ടിലാക്കി സി.സി.ടി.വി ദൃശ്യങ്ങള്‍

mangalam malayalam online newspaper

കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്‌.എഫ്‌ ജവാന്‍മാരും വിമാനത്താവള അഗ്നിശമന സേനാ വിഭാഗവും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌. സി.ഐ.എസ്‌.എഫ്‌ ജവാന്‍മാര്‍ ഏകപക്ഷീയമായ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. ജവാന്‍മാര്‍ നടത്തിയ ആക്രമണത്തിന്‌ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ നേതൃത്വം നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. സി.സി.ടി.വി ക്യാമറകള്‍ തല്ലി നശിപ്പിക്കുന്നതും വിലയേറിയ ചില്ലു വാതിലുകള്‍ അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നൈറ്റ്‌ വിഷന്‍ ക്യാമറയെന്ന്‌ അറിയാതെ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത ശേഷമായിരുന്നു സി.ഐ.എസ്‌.എഫ്‌ ജവാന്‍മാരുടെ അഴിഞ്ഞാട്ടം.

അതിനിടെ കൊല്ലപ്പെട്ട സി.ഐ.എസ്‌.എഫ്‌ ജവാന്‍ എസ്‌.എസ്‌ യാദവിന്റെ പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. യാദവിന്റെ തലച്ചോര്‍ തുളച്ചുകയറിയ വെടിയുണ്ട പോസ്‌റ്റ്മോര്‍ട്ടത്തില്‍ കണ്ടെടുത്തു. താടിയെല്ലില്‍ തറച്ച വെടിയുണ്ട തലയോട്ടി തുളച്ച്‌ കടക്കുകയായിരുന്നു. വെടിയുണ്ട തറച്ച ഭാഗം എക്‌സ്റേ എടുത്ത ശേഷമാണ്‌ പോസ്‌റ്റ്മോര്‍ട്ടം തുടങ്ങിയത്‌. വെടിയുണ്ട തലച്ചോറിനേല്‍പ്പിച്ച ക്ഷതമാണ്‌ മരണകാരണം. യാദവിന്റെ മൃതദേഹം നെടുമ്പാശേരിയില്‍ നിന്ന്‌ ഡല്‍ഹിയില്‍ എത്തിച്ച ശേഷം സ്വദേശത്തേക്ക്‌ കൊണ്ടുപോകും.

ഇന്നലെ വൈകിട്ട്‌ പതിനൊന്ന്‌ മണിക്കാണ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടലുണ്ടായത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top