Last Updated 41 weeks 59 min ago
Ads by Google
23
Thursday
March 2017

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ: രാജ്‌നാഥ് സിംഗ്

mangalam malayalam online newspaper

ന്യുഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് വിശ്വസനീമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദാവൂദിനെ രാജ്യത്ത് എങ്ങനെ തിരികെയെത്തിക്കാമെന്ന് അറിയില്ലെന്നും രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.

പാകിസ്താനില്‍ സമ്മര്‍ദ്ദം ചെലുത്തിയോ അല്ലാതെയോ ദാവൂദിനെ തിരികെയെത്തിക്കും വരെ വിശ്രമമില്ല. ദാവൂദിനെ തിരിച്ചെത്തിക്കാനുള്ള ഒരവസരവും പാഴാക്കില്ലെന്നും സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. ദാവൂദ് എവിടെയാണെന്ന് വിവരമില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയത് വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ വിശദീകരണവുമായി രാജ്‌നാഥ് സിംഗ് എത്തിയത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top