Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

അരുവിക്കരയില്‍ സി.പി.എം മത്സരിക്കും; സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്‌തമാക്കും

mangalam malayalam online newspaper

തിരുവനന്തപുരം: സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന്‌ ഒഴിവു വന്ന അരുവിക്കര സീറ്റിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിക്കും. ഇടതു മുന്നണി യോഗത്തിലാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമെടുത്തത്‌. ഉടതു മുന്നണിയിലായിരിക്കെ ആര്‍.എസ്‌.പി സ്‌ഥിരമായി മത്സരിച്ചിരുന്ന സീറ്റാണ്‌ അരുവിക്കര.

ബാര്‍ കോഴ, സോളാര്‍ അഴിമതി വിഷയങ്ങളില്‍ സമരം ശക്‌തമാക്കാനും ഇടതു മുന്നണി തീരുമാനിച്ചു. ബാര്‍ കോഴ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രക്ഷോഭം ശക്‌തമാക്കും. മാണിയുടെ രാജി ആവശ്യപ്പെട്ട്‌ മെയ്‌ 7ന്‌ ഇടതു മുന്നണിയുടെ എം.പിമാരുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ്‌ ഉപരോധം നടത്തും. എസ്‌.എസ്‌.എല്‍.സി ഫലപ്രഖ്യാപനത്തിലെ അപാകതകള്‍ക്കെതിരെയും ഇടതു മുന്നണി പ്രക്ഷോഭം നടത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top