Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

കര്‍ഷകന്റെ ആത്മഹത്യ: പ്രസംഗം തുടര്‍ന്നതില്‍ കെജ്‌രിവാള്‍ ഖേദം പ്രകടിപ്പിച്ചു

mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യാശ്രമം നടത്തിയതിനു ശേഷവും പ്രസംഗം തുടര്‍ന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഖേദംപ്രകടിപ്പിച്ചു. കര്‍ഷകന്‍ ആത്മഹത്യാശ്രമം നടത്തിയെന്നറിഞ്ഞിട്ടും റാലി നിര്‍ത്തിവയ്ക്കാത്തത് തന്റെ തെറ്റാണ്. വിവരം അറിഞ്ഞിട്ടും പ്രസംഗം തുടരാന്‍ പാടില്ലായിരുന്നു. തന്റെ ഈ നടപടി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ മനസ്സുതുറന്നത്.

സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യാശ്രമത്തെ പ്രോത്സാഹിപ്പിച്ചു, തടയാന്‍ ശ്രമിച്ചില്ല എന്ന പോലീസിന്റെ ആരോപണം ശരിയല്ല. പോലീസ് വിളിച്ചാല്‍ താന്‍ നേരിട്ടു പോയി മൊഴി നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കര്‍ഷകന്റെ ആത്മഹത്യ രാഷ്ട്രീയ ആയുധമാക്കുന്നത് ശരിയല്ല. ആത്മഹത്യല്ല, ആത്മഹത്യയ്ക്കു പിന്നിലുള്ള കാരണമാണ് ചര്‍ച്ചയാകേണ്ടത്. കൃഷിനാശമുണ്ടായ എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യറാകണം. ആത്മഹത്യയില്‍ ഡല്‍ഹി പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകണം. കുറ്റക്കാര്‍, അവര്‍ പോലീസോ പ്രവര്‍ത്തകരോ , ആരായാലും ശിക്ഷിക്കണപ്പെടണം. പോലീസ് അന്വേഷണത്തിനൊപ്പം തന്നെ സര്‍ക്കാരിന് സമാന്തരമായി ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണം നടത്തുന്നതിനും അധികാരമുണ്ടെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തെ തള്ളിക്കളഞ്ഞ പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജന്തര്‍ മന്തറില്‍ നടന്ന കര്‍ഷക റാലിയില്‍ കെജ്‌രിവാര്‍ പ്രസംഗിക്കുന്നതിനിടെയാണ് രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള കര്‍ഷകന്‍ ഗജേന്ദ്ര സിംഗ് മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top