Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

തോക്കിന്‌ പകരം മൗസ്‌; യുദ്ധം ജയിക്കാന്‍ യുഎസ്‌ തേടുന്നത്‌ ഐടി വിദഗ്‌ദ്ധരെ

mangalam malayalam online newspaper

വാഷിങ്‌ടണ്‍: ഭാവിയിലെ യുദ്ധം ജയിക്കാന്‍ അമേരിക്ക സൈബര്‍ സാങ്കേതിക വിദഗ്‌ദ്ധരുടെ സഹായവൂം തേടുന്നു. സൈന്യത്തിലേക്ക്‌ സൈബര്‍ വിദഗ്‌ദ്ധരുടെ ഒരു സേനാ വിഭാഗത്തെ ഒരുക്കാനാണ്‌ അമേരിക്കന്‍ നീക്കം. 2018 ഓടെ സൈബര്‍ സെക്യൂരിറ്റി ഫോഴ്‌സ്‌ 6,200 പേരുടെ പ്രത്യേക വിഭാഗം ഉണ്ടാക്കാനാണ്‌ നീക്കം.

സൈനിക സേവനത്തില്‍ തോക്കെടുക്കുന്നതിന്‌ പകരം മൗസ്‌ കൊണ്ടുള്ള ആക്രമണമാണ്‌ യു.എസ്‌. ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌. അമേരിക്കന്‍ നെറ്റ്‌വര്‍ക്കുകള്‍ സംരക്ഷിക്കുക, അത്യാവശ്യം വരുമ്പോള്‍ വിദേശ സൈറ്റുകള്‍ തകര്‍ക്കുക തുടങ്ങിയവയൊക്കെയാകും ചുമതല.

ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ടെക്കികളുടെ തറവാടായ സിലിക്കണ്‍ വാലിയില്‍ നിന്നു തന്നെ വിദഗ്‌ദ്ധരെ ആകര്‍ഷിക്കാനാണ്‌ നീക്കം. പ്രാദേശിക കമ്പനികളില്‍ നിന്നുള്ള വിദഗ്‌ദ്ധരെ കണ്ടെത്താന്‍ സിലിക്കണ്‍വാലിയില്‍ ഓഫീസ്‌ തുടങ്ങാനാണ്‌ തീരുമാനം. ഇതിന്റെ ഭാഗമായി പ്രതിരോധ സെക്രട്ടറി ആഷ്‌ടണ്‍ കാര്‍ട്ടര്‍ വ്യാഴാഴ്‌ച സിലിക്കണ്‍വാലിയില്‍ ഫെയ്‌സ്‌ബുക്ക്‌ ആസ്‌ഥാനത്ത്‌ എത്തിയിരുന്നു. മറ്റു മറ്റ്‌ പ്രമുഖ സ്‌ഥാപനങ്ങളും സന്ദര്‍ശിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top