Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

ശിശുപീഡകരെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡേറ്റാബേസ്‌...!

mangalam malayalam online newspaper

ന്യൂഡല്‍ഹി: ശിശുപീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇവയ്‌ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കുന്നു. ഇന്ത്യയില്‍ ഉടനീളം നേരത്തേ ശിശുപീഡന കേസുകളില്‍ പേര്‌ ചേര്‍ക്കപ്പെടുകയും നടപടികള്‍ക്ക്‌ വിധേയമാകുകയും ചെയ്‌തവരുടെ പേര്‌ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റാബേസ്‌ തയ്യാറാക്കാനുള്ള നീക്കമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌.

കേസ്‌ റജിസ്‌റ്റര്‍ ചെയ്യപ്പെട്ടാല്‍ അവരുടെ പേര്‌, നടത്തിയ പീഡനങ്ങള്‍, നടപടി തുടങ്ങിയ സകല വിവരങ്ങളും ഉള്‍പ്പെടും. ഇന്ത്യ മുഴുവനുമുള്ള ബാലപീഡകരെ നാണം കെടുത്താനും നാട്ടുകാര്‍ക്ക്‌ മുന്‍കരുതലുകള്‍ എടുക്കാനും ഉതകുന്ന രീതിയിലാണ്‌ നടപടി. പീഡകരുടെ ചിത്രങ്ങളോട്‌ കൂടിയ വിവരങ്ങള്‍ അടങ്ങിയ ഡേറ്റാബേസുകള്‍ സൃഷ്‌ടിക്കാനാണ്‌ നീക്കം. ബാല പീഡകരെ നേരത്തേ തിരിച്ചറിയാനും അവരെ കുട്ടികളില്‍ നിന്ന്‌ അകറ്റി നിര്‍ത്താനും സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളുടെ മേധാവികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ്‌ നല്‍കാന്‍ ഇത്‌ സഹായിക്കും.

സ്‌കൂളുകള്‍, ഡേ കെയര്‍ സെന്ററുകള്‍, അനാഥാലയങ്ങള്‍ തുടങ്ങി കുട്ടികളുമായി ബന്ധപ്പെടുന്ന എല്ലാത്തരത്തിലുമുള്ള സംഘടനകള്‍ക്കും പ്രയോജനകരമാകുന്ന ഉപകരണമായി ഇത്‌ മാറുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഈ കാര്യത്തില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായവും ഉണ്ടാകും. ബാല പീഡനത്തിന്റെ കേസുകള്‍ പെരുകുകയും കുറ്റവാളികള്‍ രക്ഷപെടുകയും ചെയ്യുന്നത്‌ പതിവായതോടെയാണ്‌ ഇതിന്‌ ഏറ്റവും ഫലപ്രദമായ രീതിയില്‍ തടയിടുകയാണ്‌ ഉദ്ദേശം.

അധ്യാപകരും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ മറ്റ്‌ ജീവനക്കാരുമായി അനേകം പേര്‍ക്കെതിരേ അടുത്തകാലത്ത്‌ ശിശുപീഡനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിലും പലര്‍ക്കുമെതിരേ സസ്‌പെന്‍ഷന്‌ അപ്പുറത്തേക്കുള്ള നടപടികളൊന്നും സാധാരണഗതിയില്‍ ഉണ്ടാകാറില്ല. ഇവര്‍ വീണ്ടും മറ്റൊരു സ്‌കൂളിലോ സ്‌ഥാപനങ്ങളിലോ ജോലി നേടുകയും തെറ്റ്‌ ആവര്‍ത്തിക്കുകയും ചെയ്യാറുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top