Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

കത്ത് വ്യാജം: പിന്നില്‍ പി.സി ജോര്‍ജും മാധ്യമങ്ങളുമെന്ന് സരിത

mangalam malayalam online newspaper

പത്തനംതിട്ട: ജോസ് കെ.മാണി എം.പിയെകുറിച്ച് പരാമര്‍ശമുള്ള തന്റെ പേരില്‍ വന്ന കത്ത് വ്യാജമാണെന്ന് സരിത എസ്. നായര്‍. താനെഴുതിയ യഥാര്‍ത്ഥ കത്ത് ഇന്ന് പുറത്തുവിടും. തന്റെ കൈപ്പടയല്ലെന്നും തെളിയിക്കാനാണിത്. വ്യാജകത്തിനെതിരെ നിയമനടപടിക്കു പോകും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കത്ത് പുറത്തുവന്നതില്‍ പിന്നില്‍ പി.സി ജോര്‍ജും മാധ്യമപ്രവര്‍ത്തകരുമാണ്. ജോര്‍ജാണ് ഇതിനു പിന്നിലെന്ന് തന്റെ പക്കല്‍ തെളിവില്ല. എന്നാല്‍ സംശയമുണ്ട്. മറ്റുള്ളവരുടെ ജീവിതം വച്ച് കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്.കത്തിനു പിന്നില്‍ ആരാണെന്ന് പുറത്തുവരണം. ഇതിനായി താന്‍ നിയമനടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞു.

തന്റെ കത്തില്‍ മുഖ്യമന്ത്രിയുടെ മകനെ കുറിച്ചോ കോണ്‍ഗ്രസ് മന്ത്രിമാരെ കുറിച്ചോ പരാമര്‍ശമില്ല. മുഖ്യമന്ത്രിയുടെ മകനെ ക്ലിഫ് ഹൗസില്‍ വച്ച് കണ്ടിട്ടുണ്ട്. ജോസ് കെ.മാണി തന്നോട് അപമര്യാദമായി പെരുമാറിയിട്ടില്ല. അതുകൊണ്ടുതന്നെ തന്റെ കത്തില്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ ദുരുപയോഗിച്ച നേതാക്കളുടെ കാര്യം താന്‍ തന്നെ പുറത്തുപറഞ്ഞിട്ടില്ല. ജോസ് കെ.മാണിയെ കുറിച്ചുള്ള കത്താണോ എന്ന് തന്നെകുറിച്ച് പറയിച്ചത് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി നടത്തിയ നാടകമാണെന്നും സരിതപറഞ്ഞു. മാധ്യമങ്ങള്‍ക്കു നേരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് സരിത പ്രതികരിച്ചത്.

ഒരു കോണ്‍ഗ്രസ് നേതാവിനൊപ്പം ജോര്‍ജിനെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ബോധ്യപ്പെട്ട് താന്‍ പിടികൊടുത്തില്ലെന്നും സരിത പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top