Last Updated 45 weeks 6 days ago
Ads by Google
27
Thursday
April 2017

കൊക്കെയ്‌ന്‍ കേസ്‌: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

mangalam malayalam online newspaper

കൊച്ചി: കൊക്കെയ്‌ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കേ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളി. കേസിലെ ഒന്നാം പ്രതി രേഷ്‌മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലസി സില്‍വസ്‌റ്റര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കോടതി തള്ളിയത്‌. കേസില്‍ മൂന്നാം പ്രതിയാണ്‌ നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്റെ മാതാപിതാക്കളും സഹോദരങ്ങളും കോടതിയില്‍ എത്തിയിരുന്നു. ഡി.എന്‍.എ പരിശോധന, എച്ച്‌.പി.എല്‍.സി പരിശോധന എന്നിവയ്‌ക്കായി പോലീസ്‌ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളും കോടതി പരിഗണിച്ചു.

അതേസമയം പ്രതികള്‍ കൊക്കെയ്‌ന്‍ ഉപയോഗിച്ചില്ലെന്ന പരിശോധനാ ഫലത്തെച്ചൊല്ലി പോലീസും ലാബ്‌ അധികൃതരും തമ്മില്‍ ഭിന്നത പരസ്യമായി. പ്രതികളുടെ രക്‌ത സാമ്പിളില്‍ കൊക്കെയ്‌ന്‍ കണ്ടെത്താനായില്ലെന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ടിനെതിരെ പോലീസും പ്രോസിക്യൂഷനും രംഗത്ത്‌ വന്നു. ആധുനിക പരിശോധന നടത്താത്തതിനാലാണ്‌ പ്രതികളുടെ രക്‌ത്തില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനാകാത്തതെന്ന്‌ പോലീസ്‌ ആരോപിച്ചു. ലാബ്‌ അധികൃതരെ പോലീസ്‌ സ്വാധീനിച്ചുവെന്നും പോലീസ്‌ ആരോപിക്കുന്നു.

അതേസമയം ഏത്‌ ലാബില്‍ പരിശോധിച്ചാലും പ്രതികളുടെ രക്‌തത്തില്‍ കൊക്കെയ്‌ന്‍ കണ്ടെത്താനാകില്ലെന്ന്‌ ലാബ്‌ അധികൃതര്‍ പറഞ്ഞു. പോലീസ്‌ തൊണ്ടി മുതലെന്ന പേരില്‍ ഹാജരാക്കിയ വസ്‌തു കൊക്കെയ്‌നാണെന്ന്‌ കണ്ടെത്തിയത്‌ തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലാണ്‌. അത്‌ വിശ്വസിച്ച പോലീസ്‌ എന്തുകൊണ്ട്‌ ഈ റിപ്പോര്‍ട്ട്‌ വിശ്വസിക്കുന്നില്ലെന്നും ലാബ്‌ അധികൃതര്‍ ചോദിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top