Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

യുപിയില്‍ പതിനാറുകാരിയായ ദളിത്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്ന്‌ മരത്തില്‍ കെട്ടിത്തൂക്കി

mangalam malayalam online newspaper

ലഖിംപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപൂറില്‍ പതിനാറുകാരിയായ ദളിത്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്ന്‌ മരത്തില്‍ കെട്ടിത്തൂക്കി. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം സംഭവത്തിന്റെ പുറത്തുവരികയായിരുന്നു.

ചൊവ്വാഴ്‌ച രാവിലെ ലഖ്‌നൗവില്‍ നിന്ന്‌ 130 കിലോമീറ്റര്‍ അകലെയുള്ള ഒരു മരത്തിലാണ്‌ പെണ്‍കുട്ടിയുടെ തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്‌. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന്‌ ഗ്രാമത്തിലെ രണ്ട്‌ യുവാക്കളെ പോലീസ്‌ അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌്. പെണ്‍കുട്ടിയുടെ വീട്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ സന്ദര്‍ശിച്ചു.

നേരത്തേ ബദൗണില്‍ സഹോദരിമാരായ രണ്ട്‌ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത് കൊന്ന്‌ കെട്ടിത്തൂക്കിയതിനു പുറകെയാണ്‌ സംഭവം. ഇതിനു പുറമേ പ്രദേശത്ത്‌ ദളിതര്‍ക്ക്‌ നേരിടേണ്ടി വരുന്ന പീഡനങ്ങളും അതിക്രൂരമാണ്‌. വിവാഹ സത്‌കാരത്തിനിടെ ഉയര്‍ന്ന ജാതിക്കാര്‍ക്ക്‌ ഒപ്പം ഇരുന്ന്‌ സദ്യ കഴിച്ച ദളിത്‌ യുവാവിന്റെ മൂക്ക്‌ ചെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top