Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

തൂണേരി കൊലപാതകം: പ്രതികളെ ഒളിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

നാദാപുരം: തൂണേരിയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ചടയച്ചാന്‍കണ്ടി ഷിബിനെ ലീഗ്‌ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്‌റ്റില്‍. നാദാപുരം വലിയ ജുമഅത്ത്‌ പള്ളിയിലെ ജീവനക്കാരന്‍ വയനാട്‌ വെണ്ണിയൂര്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ല്യാരാണ്‌ അറസ്‌റ്റിലായത്‌. കുറ്റ്യാടി സി.ഐ ദിനേശ്‌ കോറോത്താണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. നാദാപുരം പള്ളിക്കുലിലെ തന്‍വീറുല്‍ ഈമാന്‍ മദ്രസാ അധ്യാപകന്‍ കൂടിയാണ്‌ ഇയാള്‍.

കൊലപാതകം നടന്ന ജനുവരി 22ന്‌ പുലര്‍ച്ചെ പള്ളിയിലെത്തിയ രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, ഒന്നാം പ്രതി തെയ്യമ്പാടി ഇസ്‌മായേല്‍, പത്താം പ്രതി കാളിയപറമ്പത്ത്‌ അസ്ലം എന്നിവരെ പള്ളി കബറിടത്തിന്‌ സമീപത്തെ ഉപയോഗ ശൂന്യമായ ബാത്ത്‌റൂമില്‍ ഒളിക്കാന്‍ സഹായിച്ചതിനാണ്‌ ഇയാള്‍ അറസ്‌റ്റിലായത്‌. കൊലപാതകത്തിന്‌ ശേഷം പള്ളിയില്‍ എത്തിയ പ്രതികള്‍ക്ക്‌ ഭക്ഷണം വാങ്ങി നല്‍കുകയും കൊലക്കേസ്‌ പ്രതികളെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒളിക്കാന്‍ സഹായിച്ചുവെന്നാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

സൂപ്പി മുസ്ല്യാരെ നോട്ടീസ്‌ നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം പേരാമ്പ്ര മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കേസില്‍ അറസ്‌റ്റിലായ സാഹചര്യത്തില്‍ ഇയാളെ പള്ളിയുടെ ചുമതലകളില്‍ നിന്ന്‌ ഒഴിവാക്കിയതായി നാദാപുരം ജുമഅത്ത്‌ പള്ളി കമ്മറ്റി അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top