Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഒരുലക്ഷത്തിന്‌ വിറ്റ യുവതിയെ ഒരു ദിവസം പീഡിപ്പിച്ചത്‌ 35 പേര്‍

mangalam malayalam online newspaper

കല്യാണ്‍: തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് കൂട്ടിക്കൊണ്ടുവന്ന ശേഷം ഒരു ലക്ഷം രൂപയ്‌ക്ക് വിറ്റ സ്‌ത്രീയെ ഒരു ദിവസം പീഡിപ്പിച്ചത്‌ 35 പേര്‍. കൊല്‍ക്കത്തക്കാരിയായ യുവതിയാണ്‌ ക്രൂരതയ്‌ക്ക് ഇരയായത്‌. ഇവരെ കൂട്ടിക്കൊണ്ടു വന്നയാള്‍ ഭിവാന്ദി റെഡ്‌ ലൈറ്റ്‌ ഏരിയയില്‍ വില്‍ക്കപ്പെടുകയായിരുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്‌ ഈ സ്‌ത്രീ.

സംഭവത്തില്‍ സലീം എന്നയാള്‍ക്കെതിരേയാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. അവശയായ നിലയില്‍ ഇയാള്‍ ഈ സ്‌ത്രീയെ ഭിവാന്ദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ശനിയാഴ്‌ച രാവിലെ സ്‌ത്രീ ഇവിടെ നിന്നും ചാടിപ്പോകുകയും നാട്ടുകാരായ ചിലരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസിന്‌ ഇവര്‍ നല്‍കിയ മൊഴിയില്‍ നിന്നുമാണ്‌ വിവരം പുറത്തറിഞ്ഞത്‌.

തൊഴില്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ സലിം ഇവരെ നാഹുറില്‍ എത്തിക്കുകയും ഭിവാന്ദി നിവാസിക്ക്‌ ഒരു ലക്ഷം രൂപയ്‌ക്ക് വില്‍ക്കുകയുമായിരുന്നു. വാങ്ങിയ ആള്‍ കൊണ്ടുപോകുന്നതിന്‌ മുമ്പായി ഒരു ദിവസം തന്റെ മുറിയില്‍ സലിം സ്‌ത്രീയെ പാര്‍പ്പിച്ചു.

അതേസമയം ഇത്തരം സംഭവവുമായി ബന്ധപ്പെട്ട്‌ ഭിവാന്ദി ഇതു രണ്ടാം തവണയാണ്‌ വാര്‍ത്തയില്‍ നിറയുന്നത്‌. കഴിഞ്ഞ വര്‍ഷം തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് കൊല്‍ക്കത്തയില്‍ നിന്നും കൊണ്ടുവന്നിരുന്നു. എന്നാല്‍ വേശ്യാവൃത്തിക്ക്‌ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന്‌ ഇവര്‍ ഇവരെ മര്‍ദ്ദിക്കുകയും മാറിടവും രഹസ്യഭാഗവും സിഗററ്റ്‌ കൊണ്ട്‌ പൊള്ളിക്കുകയും ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top