Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ടി.സി.എസില്‍ കൂട്ടപ്പിരിച്ചുവിടല്‍

mangalam malayalam online newspaper

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസ്‌ കൂട്ടപ്പിരിച്ചുവിടലിന്‌ ഒരുങ്ങുന്നതായി സൂചന. ആഗോളതലത്തില്‍ 30,000 പേരെ വരെ പിരിച്ചുവിടാനാണ്‌ കമ്പനിയുടെ നീക്കം. കൊച്ചി ഇന്‍ഫോ പാര്‍ക്കിലുള്ള കമ്പനിയില്‍ നിന്ന്‌ തന്നെ അഞ്ഞൂറോളം പേരെ പിരിച്ചു വിടുമെന്നാണ്‌ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ടി.സി.എസ്‌ ഓഫീസിലും പിരിച്ചുവിടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. മുതിര്‍ന്ന ജോലിക്കാരെ പിരിച്ചു വിട്ടതിന്‌ ശേഷം പുതിയ ആള്‍ക്കാരെ എടുക്കുവാനാണ്‌ കമ്പനിയുടെ നീക്കം.

അതേസമയം റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാനരഹിതമാണെന്നും, ഈ സാമ്പത്തിക വര്‍ഷം 55,000 നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന്‌ ടി.സി.എസ്‌ അധികൃതര്‍ അറിയിച്ചു. സ്വാഭാവിക വിരമിക്കല്‍, പ്രവര്‍ത്തന മികവില്ലായ്‌മ എന്നിങ്ങനെ ടി.സി.എസില്‍ നിന്നും ആഗോള വ്യാപകമായി പിരിഞ്ഞു പോകുന്നവര്‍ പ്രതിവര്‍ഷം 1.50 ശതമാനം മാത്രമാണെന്നും കമ്പനി പേഴ്‌സണല്‍ വിഭാഗം അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top