Last Updated 45 weeks 5 days ago
Ads by Google
26
Wednesday
April 2017

ജമ്മു-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ വ്യാജ ബോംബു ഭീഷണി

ചണ്ഡിഗഢ്: വ്യാജ ബോംബു ഭീഷണിയെ തുടര്‍ന്ന് ജമ്മു- ഡല്‍ഹി രാജധാനി എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകി. ഇന്നലെ രാത്രി 9.15 ഓടെ ട്രെയിന്‍ പഞ്ചാബിലെ പത്താന്‍കോട്ടില്‍ പിടിച്ചിട്ട് പരിശോധിക്കുകയായിരുന്നു. ട്രെയിനില്‍ സ്‌ഫോടകവസ്തു വച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസിന് ലഭിച്ച വിവരം പഞ്ചാബ് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് ട്രെയിന്‍ അരിച്ചുപെറുക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധനയ്ക്കായി നാലര മണിക്കൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടതിനാല്‍ ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്ക് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ ഒമ്പതുമണി കഴിഞ്ഞാണ് എത്തിച്ചേര്‍ന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top