Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ ആരോപണം

ബംഗളുരു: ബംഗളുരുവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ ആരോപണം. നോര്‍ത്ത്‌ ബംഗളുരുവിലെ ആര്‍.ടി നഗര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ്‌ സംഭവം. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ ലൈംഗിക പീഡനം നടന്നത്‌. സ്‌കൂളില്‍ നിന്ന്‌ എത്തിയ പെണ്‍കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ വേദനയെന്ന്‌ പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പീഡന വിവരം പുറത്തറിഞ്ഞത്‌.

തുടര്‍ന്ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം തന്നെ അധ്യാപികയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ ബംഗളുരു നിംഹാന്‍സില്‍ വൈദ്യ പരിശോധനയ്‌ക്ക് അയച്ചു. അതേസമയം ആരോപണവുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയയായ അധ്യാപികയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. തിരിച്ചറിയല്‍ പരേഡിന്‌ ശേഷമേ അറസ്‌റ്റുണ്ടാകൂ എന്ന്‌ പോലീസ്‌ അറിയിച്ചു. കുട്ടി ലൈംഗിക പീഡനത്തിന്‌ ഇരയായതായി പ്രാഥമിക തെളിവുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു.

പീഡന വിവരം അറിഞ്ഞ്‌ സ്‌കൂളിന്‌ മുന്നില്‍ ശനിയാഴ്‌ച രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. സ്‌കൂള്‍ ഉടമയുള്‍പ്പെടെ നിരവധി അധ്യാപികമാര്‍ സ്‌കൂളിലുണ്ട്‌. തിരിച്ചറിയല്‍ പരേഡിന്‌ ശേഷമേ ആരോപണവിധേയയെ തിരിച്ചറിയാനാകൂ എന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top