Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ആറന്മുളയ്ക്ക് പരിസ്ഥിതി അനുമതി: കെ.ജി.എസിന്റെ അപ്പീല്‍ തള്ളി

mangalam malayalam online newspaper

ന്യുഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി സംബന്ധിച്ച കേസില്‍ കെ.ജി.എസ് ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. ആറന്മുളയ്ക്ക് പരിസ്ഥിതി അനുമതി നിഷേധിച്ച ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. അനുമതി നിഷേധിച്ച ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. പരിസ്ഥിതി ആഘാതം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ അംഗീകാരം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി ആഘാത പഠനം നടത്തി സ്ഥാപനത്തിന് 2010ല്‍ അംഗീകാരം ലഭിച്ചതാണെന്നും നിരവധി വിമാനത്താവളങ്ങളില്‍ പരിസ്ഥിതി പഠനം നടത്തിയിട്ടുണ്ടെന്നും കമ്പനി കോടതിയില്‍ പറഞ്ഞുവെങ്കിലൂം കോടതി അംഗീകരിച്ചില്ല. ഇത്തരം കാര്യങ്ങള്‍ വാക്കാല്‍ വ്യക്തമാക്കാനല്ലാതെ രേഖാമൂലം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റീസ് എച്ച്. എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് കോടതി അപ്പീല്‍ തള്ളിയത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top