Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

നരേന്ദ്ര മോഡി ഓസ്‌ട്രേലിയയില്‍ വ്യവസായികളുമായി കൂടിക്കാഴ്‌ച നടത്തി

mangalam malayalam online newspaper

ബ്രിസ്‌ബെയ്‌ന്‍: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിസ്‌ബെയ്‌നില്‍ വ്യവസായികളുമായി കൂടിക്കാഴ്‌ച നടത്തി. ഓസ്‌ട്രേലിയയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ പ്രധാനമന്ത്രി വ്യവസായികളുമായി കൂടിക്കാഴ്‌ച നടത്തിയത്‌. ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന്‌ വ്യവസായികളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ നിയമങ്ങള്‍ സുതാര്യമാണ്‌. ഇന്ത്യയിലേക്ക്‌ കടന്നുവരുന്ന വ്യവസായികള്‍ക്ക്‌ വ്യത്യസ്‌തമായ അന്തരീക്ഷം കാണാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനാവശ്യ കാലതാമസം സൃഷ്‌ടിക്കുന്ന നിയമങ്ങള്‍ എടുത്തു കളയുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. മോഡി പ്രഖ്യാപിച്ച 'മെയ്‌ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുമായി സഹകരിക്കാന്‍ ഓസ്‌ട്രേലിയന്‍ വ്യവസായികളെ അദ്ദേഹം ക്ഷണിച്ചു. 100 സ്‌മാര്‍ട്ട്‌ സിറ്റികള്‍ നിര്‍മ്മിക്കാനുള്ള തന്റെ സ്വപ്‌നവും മോഡി പങ്കുവച്ചു. നാളെ മെല്‍ബണില്‍ 500 ഇന്തോ-ഓസ്‌ട്രേലിയന്‍ കമ്പനി മേധാവികളുമായി മോഡി കൂടിക്കാഴ്‌ച നടത്തും

ക്യൂന്‍സ്ലാന്‍ഡ്‌ പ്രീമിയര്‍ ക്യാംപെല്‍ ന്യൂമാനാണ്‌ പ്രധാനമന്ത്രിയും വ്യവസായികളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കിയത്‌. ഓസ്‌ട്രേലിയന്‍ വ്യവസായികളെ കൂടാതെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വ്യവസായികളും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. പ്രമുഖ ഇന്ത്യന്‍ വ്യവസായികളായ ആനന്ദ്‌ മഹീന്ദ്ര, ഗൗതം അദാനി എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. ബ്രിസ്‌ബെയ്‌നില്‍ പ്രധാനമന്ത്രി പങ്കെടുത്ത അവസാന ചടങ്ങായിരുന്നു വ്യവാസായികളുമായുള്ള കൂടിക്കാഴ്‌ച. തുടര്‍ന്ന്‌ അദ്ദേഹം സിഡിനിയിലേക്ക്‌ പോയി. സിഡ്‌നിയില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്‌ച നടത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top