Last Updated 41 weeks 21 hours ago
Ads by Google
23
Thursday
March 2017

പിളര്‍പ്പ്‌ പൂര്‍ത്തിയായി; സി.എം.പിക്ക്‌ രണ്ട്‌ ജനറല്‍ സെക്രട്ടറിമാര്‍

mangalam malayalam online newspaper

കണ്ണൂര്‍: എം.വി രാഘവന്റെ മരണത്തോടെ സി.എം.പിയിലെ പിളര്‍പ്പ്‌ പൂര്‍ത്തിയായി. സി.എം.പിയിലെ ഭിന്നിച്ച്‌ നിന്ന്‌ വിഭാഗങ്ങള്‍ പ്രത്യേകം ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. യു.ഡി.എഫില്‍ തുടരുന്ന സി.പി. ജോണ്‍ വിഭാഗം കേന്ദ്രക്കമ്മറ്റി ചേര്‍ന്ന്‌ സി.പി. ജോണിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന അരവിന്ദാക്ഷന്‍ വിഭാഗം അരവിന്ദാക്ഷനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പോളിറ്റ്‌ ബ്യൂറോ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌.

എം.വി.ആറിന്റെ സംസ്‌ക്കാരത്തിന്‌ ശേഷം ഇരുവിഭാഗങ്ങളും കണ്ണുരില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. നേരത്തെ ഇരുവിഭാഗങ്ങളായി ഭിന്നിച്ച്‌ നില്‍ക്കുമ്പോളും അരവിന്ദാക്ഷന്‍ വിഭാഗവും സി.പി. ജോണ്‍ വിഭാഗവും ജനറല്‍ സെക്രട്ടറിയായി എം.വി.ആറിനെ അംഗീകരിച്ചു. ഇരുവിഭാഗവും എം.വി.ആറിന്റെ പിന്തുണ അവകാശപ്പെടുന്നുണ്ട്‌. നേരത്തെ പാര്‍ട്ടി സ്വത്തിനെച്ചൊല്ലി എം.വി.ആറിന്റെ മക്കള്‍ തമ്മില്‍ ആരംഭിച്ച ഭിന്നതയാണ്‌ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക്‌ നയിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top