Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ശശി തരൂരിന്‌ വീണ്ടും ദിഗ്‌വിജയ്‌ സിംഗിന്റെ പിന്തുണ

mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ വക്‌താവ്‌ സ്‌ഥാനം നഷ്‌ടപ്പെട്ട ശശി തരൂര്‍ എം.പിക്ക്‌ വീണ്ടും ദിഗ്‌വിജയ്‌ സിംഗിന്റെ പിന്തുണ. തരൂര്‍ പ്രമുഖ വ്യക്‌തിത്വമാണെന്ന്‌ ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു. മികച്ച എഴുത്തുകാരനും നയതന്ത്രജ്‌ഞനുമാണ്‌. അദ്ദേഹം ഉപ്പോഴും കോണ്‍ഗ്രസിന്റെ എം.പിയാണ്‌ വക്‌താവ്‌ സ്‌ഥാനം മാത്രമാണ്‌ അദ്ദേഹത്തിന്‌ നഷ്‌ടപ്പെട്ടതെന്നും ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു.

നേരത്തെ തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്‌ മുന്‍പും തരൂരിനെ പിന്തുണച്ച്‌ ദിഗ്‌വിജയ്‌ സിംഗ്‌ രംഗത്ത്‌ വന്നിരുന്നു. സ്വച്‌ഛ ഭാരത്‌ പദ്ധതിയുടെ അംബാസഡറാകാന്‍ തരൂര്‍ സമ്മതിച്ചതില്‍ അപാകതയില്ലെന്നും കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ശുചിത്വ പരിപാടി മോഡി ഏറ്റെടുത്തതാണെന്നുമായിരുന്നു ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top