പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നു വിതരണം

കരിങ്കുന്നം: പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ മൂഴുവന്‍ ഭവനങ്ങളിലും സൗജന്യമായി നല്‍കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വേദ ധൂമ പായ്‌ക്കറ്റുകളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌കുട്ടി കുര്യന്‍ നിര്‍വഹിച്ചു.
ഒന്‍പത്‌ കൂട്ടം ആയുര്‍വേദ മിശ്രിതമാണ്‌ ഒരു പായ്‌ക്കറ്റില്‍ ഉള്ളത്‌. ഇതിന്റെ പുകയും ഗന്ധവും രോഗാണുക്കളെ നശിപ്പിക്കുന്നു. അംഗന്‍വാടി, ആരോഗ്യ ആശാ പ്രവര്‍ത്തകര്‍ വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ ആറ്‌ ബാച്ചുകളായി തിരിഞ്ഞാണ്‌ ധൂമ പായ്‌ക്കറ്റുകള്‍ വാര്‍ഡിലെ 250 ല്‍ പരം ഭവനങ്ങളില്‍ എത്തിക്കുന്നത്‌. ഇതോടൊപ്പം മാലിന്യ ഉറവിട നശീകരണവും നടത്തും. ഇടയാടി അംഗന്‍വാടിയില്‍ കൂടിയ യോഗത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജ്യോതിലക്ഷ്‌മി ബോധവല്‍ക്കരണ ക്ലാസെടുത്തു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ജിനില്‍കുമാര്‍, അംഗന്‍വാടി ജീവനക്കാരായ ശാന്ത ഇ.ബി, ഷൈലജ സി.ജി, ജോബി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിസ്‌ഥിതി
ദിനാചരണം

തൊടുപുഴ: ജെ.സി.ഐ ഗ്രാന്‍ഡിന്റേയും കോലഞ്ചേരി എം.ഒ.എസ്‌.സി. മെഡിക്കല്‍ കോളജ്‌ എന്‍.എസ്‌.എസ്‌. യൂണിറ്റിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ പൂമാല ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോകപരിസ്‌ഥിതി ദിനം ആചരിച്ചു. ജനമൈത്രി പോലീസ്‌ കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ എ.എസ്‌.ഐ. ഹരികുമാര്‍ വൃക്ഷത്തൈ നട്ടു ഉദ്‌ഘാടനം ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top