സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന

ഇടുക്കി: കാലവര്‍ഷത്തോടനുബന്ധിച്ച്‌ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ ജില്ലയിലെ മുഴുവന്‍ ഗവണ്‍മെന്റ്‌ / എയ്‌ഡഡ്‌ സ്‌കൂളുകളും അടിയന്തരമായി പരിശോധിച്ച്‌ വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നും
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ സഹിതം വിവരം രണ്ട്‌ ദിവസത്തിനകം റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും ജില്ലാകലക്‌ടര്‍ ഡോ.എ. കൗശിഗന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഇതിനായി പി.ഡബ്ല്യൂ.ഡി (ബില്‍ഡിംഗ്‌സ്‌) അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍മാരും, എ.ഇ.ഒമാരും സംയുക്‌ത പരിശോധന നടത്തണമെന്നും കലക്‌ടര്‍ നിര്‍ദ്ദേശിച്ചു.
സ്‌കൂളുകള്‍/ പരിസരത്ത്‌ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച്‌ മാറ്റിയിട്ടുള്ളതാണെന്ന്‌ ഉറപ്പ്‌ വരുത്തണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top