ജോബിക്ക്‌ നാടിന്റെ യാത്രാമൊഴി

mangalam malayalam online newspaper

കട്ടപ്പന: കാലവര്‍ഷം ദുരന്തമായി പെയ്‌തിറങ്ങി ജോബിയെ തട്ടിയെടുത്തത്‌ വിശ്വസിക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. അഞ്ചുരുളിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജോബി മരിച്ച വിവരം ആര്‍ക്കും വിശ്വസിക്കാനായില്ല. സംഭവമറിഞ്ഞയുടന്‍ നൂറു കണക്കിന്‌ സി.പി.എം പ്രവര്‍ത്തകരും നാട്ടുകാരും സംഭവ സ്‌ഥലത്തേക്ക്‌ ഓടിയെത്തി.
മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി എത്തിച്ച താലൂക്ക്‌ ആശുപത്രിയുടെ പരിസരവും ജനനിബിഡമായി.
പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.എം മണി എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, സംസ്‌ഥാന കമ്മിറ്റിയംഗം കെ.പി മേരി, സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.എസ്‌ രാജന്‍, പി.എന്‍ വിജയന്‍, സി.വി വര്‍ഗീസ്‌, കെ.വി ശശി, വി.വി മത്തായി, കെ.എസ്‌ മോഹനന്‍, എം.എന്‍ മോഹനന്‍, ഏരിയ സെക്രട്ടറി വി.ആര്‍ സജി, ജില്ലാ കമ്മിറ്റിയംഗം എന്‍. ശിവരാജന്‍, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ കെ.പി സുമോദ്‌, ടോമി ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്ന്‌ പാര്‍ട്ടി പാതാക പുതപ്പിപ്പ്‌ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന്‌ മൃതദേഹം നഗരസഭ കാര്യാലയത്തിനു മുന്നില്‍ പൊതുദര്‍ശനത്തിനുവച്ചു.പിന്നീട്‌ ജ്യോതിസ്‌ ജംഗ്‌ഷനിലെ ബന്ധുവിന്റെ വീട്ടിലെത്തിച്ചു. വൈകിട്ട്‌ അഞ്ചോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വാഴവര സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഡി.സി.സി പ്രസിഡന്റ്‌ റോയി കെ.പൗലോസ്‌, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, ജില്ലാ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ. ഇ.എം ആഗസ്‌തി, നഗരസഭ അധ്യക്ഷന്‍ ജോണി കുളംപള്ളി, ഡി.സി.സി ജനറല്‍ സെക്രട്ടറി ജോയി വെട്ടിക്കുഴി, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോയി പെരുന്നോലി, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി നിഷാന്ത്‌ വി.ചന്ദ്രന്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എന്‍.വി ബേബി, എസ്‌.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ ആര്യ രാജന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ്‌ ബിജോ മാണി, നഗരസഭ കൗണ്‍സിലര്‍മാരായ സി.കെ മോഹനന്‍, മനോജ്‌ എം. തോമസ്‌, സി.പി.ഐ മണ്ഡലം പ്രസിഡന്റ്‌ ടി.ആര്‍ ശശിധരന്‍, ലോക്കല്‍ സെക്രട്ടറി വി.ആര്‍ ശശി തുടങ്ങിയവര്‍ ആദരാഞ്‌ജലിയര്‍പ്പിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top