ദുരന്തവര്‍ഷം

mangalam malayalam online newspaper

കട്ടപ്പന: അഞ്ചുരുളിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ റോഡിന്റെ അഭാവം രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. അപകടത്തില്‍ കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന്‍ ജോബി(32) മരിക്കുകയും അമ്മ ചിന്നമ്മ(52)യ്‌ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. വാഴവര കൗന്തിയില്‍നിന്ന്‌ ഒരു കീലോമീറ്ററോളം ദൂരെയാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ദുര്‍ഘടമായ ഒറ്റയടിപ്പാത മാത്രമാണ്‌ ഇവിടേയ്‌ക്കുള്ള ഏക സഞ്ചാരമാര്‍ഗം. കുത്തിറക്കവും ചെളിയും നിറഞ്ഞ പാതയായതിനാല്‍ കാല്‍നടയാത്രപോലും ദുഷ്‌കരമാണ്‌.
അഗ്നിശമന സേനയുടെ വാഹനത്തിനു ഇവിടേക്ക്‌ എത്താന്‍ കഴിയാതിരുന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മൂന്നു കിലോമീറ്റര്‍ മാറി തൊടുപുഴ-പുളിയന്‍മല സംസ്‌ഥാനപാതയില്‍ വാഹനം പാര്‍ക്ക്‌ ചെയ്‌ത ശേഷം മറ്റു വാഹനങ്ങളില്‍ കൗന്തിയിലും ഇവിടെ നിന്നു കാല്‍നടയായി സംഭവ സ്‌ഥലത്തും എത്തുകയായിരുന്നു.
അപകടത്തില്‍ നിന്നു തലനാരിഴയ്‌ക്കു രക്ഷപ്പെട്ട പിതാവ്‌ ജോണി അയല്‍പക്കത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികളായ വരിക്കാനിക്കല്‍ വിപിന്‍ അലോഷ്യസ്‌, അലപ്പാട്ട്‌ സോയി ജോസഫ്‌ എന്നിവരാണ്‌ ആദ്യം രക്ഷാപ്രവര്‍ത്തനത്തിനു എത്തിയത്‌. തകര്‍ന്ന വീടിനടിയില്‍ മണ്ണില്‍ പുതഞ്ഞു കിടന്ന ചിന്നമ്മയെ ആദ്യം പുറത്തെടുത്തു. ജോബിയും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന്‌ ചിന്നമ്മ അറിയിച്ചു. തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ പാറയ്‌ക്കടിയില്‍പ്പെട്ട നിലയില്‍ ജോബിയെ കണ്ടെത്തിയത്‌.
ജോബിയുടെ കാല്‍ മാത്രമാണ്‌ പുറത്തുണ്ടായിരുന്നത്‌. പാറ തള്ളിമാറ്റാനുള്ള ശ്രമം വിഫലമായതോടെ ഇവര്‍ നാട്ടുകാരെയും അഗ്നിശമന സേനയേയും വിവരമറിയിച്ചു. കാലുകള്‍ക്കു ഗുരുതരമായി പരുക്കേറ്റ ചിന്നമ്മയെ ദുര്‍ഘടമായ പാതയിലൂടെ ചുമന്നാണ്‌ പ്രധാന റോഡില്‍ എത്തിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top