എ.എസ്‌.ഐ. കഥയെഴുതുകയാണ്‌...

കാക്കിക്കുള്ളില്‍ ഞെരുങ്ങുമ്പോഴും ജീവിതത്തിന്റെ പരുക്കന്‍ വശങ്ങളോട്‌ മത്സരിച്ചും പിണങ്ങിയും സമരസപ്പെട്ടും മുന്നേറുന്ന ഒരു ഉദ്യോഗസ്‌ഥനുണ്ട്‌്. കവിതകളും കാവ്യങ്ങളും ഇരമ്പുന്ന മനസുമായി കട്ടപ്പന ഡിവൈ.എസ്‌.പി ഓഫീസിലെ ബിജു വിശ്വഭാരതി എന്ന എ.എസ്‌.ഐ. എഴുത്ത്‌ തുടരുകയാണ്‌.
മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 11 കഥകള്‍ ഉള്‍പ്പെടുത്തി ബിജു തന്റെ കാവ്യ സമാഹാരം പുറത്തിറക്കി.
ഒറ്റപ്പെട്ടവന്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം ഡിവൈ.എസ്‌.പി: പി.കെ ജഗദീഷ്‌ നിര്‍വഹിച്ചു. സി.ഐ: ബി. ഹരികുമാര്‍ ആദ്യ പകര്‍പ്പ്‌ ഏറ്റുവാങ്ങി.ഒറ്റപ്പെട്ടവന്‍ എന്ന പുസ്‌തകത്തില്‍ അനാഥമന്ദിരം, അന്തിമ വിധി, ഒറ്റപ്പെട്ടവന്‍, വര്‍ത്തമാനകാലത്തിലെ മാലയോഗം, കൂര്‍ത്ത പല്ലുകള്‍, രണ്ടാം ജന്മം, മറക്കുവാന്‍ ശ്രമിക്കുന്ന മധുര സ്‌മരണകള്‍, എല്ലാം എത്ര നിസാരം, ഒരു പട്ടിണിക്കഥ, നക്ഷത്രങ്ങളുടെ ശവപ്പറമ്പ്‌, സഫലമാകാത്ത പ്രതീക്ഷകള്‍ എന്നീ കഥകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. തീഷ്‌ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളും തീവ്രമായ അനുഭവങ്ങളുമാണ്‌ ഇദ്ദേഹത്തിന്റെ കഥകളുടെ ആധാരം. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌. സഹപ്രവര്‍ത്തകരാണ്‌ ഏറ്റവുമധികം പ്രോത്സാഹനം നല്‍കുന്നതെന്ന്‌ ബിജു പറയുന്നു.
പുസ്‌തക രൂപത്തില്‍ നോവല്‍ പുറത്തിറക്കുകയാണ്‌ ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. 1993 മുതല്‍ പോലീസില്‍ സേവനമനുഷ്‌ഠിക്കുന്ന ബിജു മേരികുളത്താണ്‌ താമസിക്കുന്നത്‌. ഏലപ്പാറ പഞ്ചായത്ത്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബിന്ദുവാണ്‌ ഭാര്യ. മാട്ടുക്കട്ട ഗ്രേസ്‌ ഗാര്‍ഡന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ബെന്‍ അല്‍ബര്‍ട്ട്‌, ബിയ അന്നു എന്നിവരാണ്‌ മക്കള്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top