കോലാനി സുദര്‍ശനം സ്‌പെഷല്‍ സ്‌കൂളിന്‌മര്‍ച്ചന്റ്‌സ്‌ യൂത്ത്‌വിങ്‌ സഹായം നല്‍കി

തൊടുപുഴ: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ദീനദയ സേവാട്രസ്‌റ്റ്‌ കോലാനിയില്‍ നടത്തുന്ന സുദര്‍ശനം സ്‌പെഷല്‍ സ്‌കൂളിന്‌ മര്‍ച്ചന്റ്‌സ്‌ യൂത്ത്‌ വിംഗ്‌ സഹായം നല്‍കി. മര്‍ച്ചന്റ്‌സ്‌ യൂത്ത്‌ വിംഗ്‌ പ്രസിഡന്റ്‌ സി.കെ. ഷിഹാബിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ സഫിയ ജബ്ബാര്‍ സ്‌കൂളിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക്‌ ഉപകരണങ്ങള്‍ നല്‍കി പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂളിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഒരുവര്‍ഷം ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പി. വേണു നിര്‍വഹിച്ചു. ഒരുവര്‍ഷത്തേക്ക്‌ എല്ലാ മാസവും 16,000 രൂപ സ്‌കൂളിന്‌ നല്‍കും. മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ സുധാകരന്‍നായര്‍, കൗണ്‍സിലര്‍മാരായ അജിക്കുട്ടന്‍, ആര്‍. ഹരി, കെ.കെ. ഷിംനാസ്‌, യൂത്ത്‌ വിംഗ്‌ ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ പി.ആര്‍, ദീനദയ സേവാ ട്രസ്‌റ്റ്‌ വൈസ്‌ ചെയര്‍മാന്‍ ടി.എന്‍. രാധാകൃഷ്‌ണന്‍, സ്‌കൂള്‍ പ്രസിഡന്റ്‌ പി.കെ. രാമചന്ദ്രന്‍, കെ. വിജയന്‍, ഗോകുലം ബാലഭവന്‍ പ്രസിഡന്റ്‌ എസ്‌. ലളികാമ്മ, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ്‌ എവര്‍ഷൈന്‍, സ്‌കൂള്‍ സെക്രട്ടറി ബി. സജിത്‌കുമാര്‍, യൂത്ത്‌ വിംഗ്‌ ട്രഷറര്‍ മനു തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top