കുഞ്ചിത്തണ്ണിയിലെ മദ്യഷോപ്പ്‌ പൂട്ടാതിരിക്കാന്‍ നാട്ടുകാരുടെ നിവേദനം

കുഞ്ചിത്തണ്ണി: സാധാരണയായി ബിവറേജ്‌ ഷോപ്പ്‌ നിര്‍ത്താനാണ്‌ നാട്ടുകാര്‍ നിവേദനം നല്‍കുന്നതെങ്കില്‍ കുഞ്ചിത്തണ്ണിയില്‍ നാട്ടുകാര്‍ മന്ത്രിക്ക്‌ നിവേദനം നല്‍കിയത്‌ ഷോപ്പ്‌ പൂട്ടാതിരിക്കാന്‍. ഷോപ്പ്‌ നിര്‍ത്തിയാല്‍ വാറ്റുചാരായ നിര്‍മാണവും വില്‍പ്പനയും കഞ്ചാവ്‌ വ്യാപാരവും വ്യാപകമാവുമെന്നത്‌ മുന്നില്‍ കണ്ടാണ്‌ മദ്യഷോപ്പ്‌ നിര്‍ത്താന്‍ പാടില്ലെന്ന ആവശ്യവുമായി നാട്ടുകാര്‍ മന്ത്രിക്ക്‌ മുന്‍പിലെത്തിയത്‌.
നേരത്തെ ബൈസണ്‍വാലി, മാങ്കുളം പ്രദേശത്ത്‌ ഉണ്ടായിരുന്ന ഷോപ്പുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ മുട്ടുകാട്‌, കൊങ്ങിണിസിറ്റി, പെരിയകനാല്‍, സൂര്യനെല്ലി മേഖലകളിലും മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിലും കഞ്ചാവും വാറ്റുചാരായ വില്‍പ്പനയും വ്യാപകമായിരുന്നു.
ഇവിടുത്തെ ഷോപ്പ്‌ നിര്‍ത്തലാക്കിയാല്‍ പള്ളിവാസല്‍, ബൈസണ്‍വാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ വ്യാജ ലഹരി വ്യാപാരം സജീവമാകും. ഈ മൂന്നു പഞ്ചായത്തിലുള്ളവര്‍ മദ്യം വാങ്ങി ഉപയോഗിക്കുന്നത്‌ കുഞ്ചിത്തണ്ണിയിലെ ഷോപ്പില്‍ നിന്നാണ്‌. ഇതുസംബന്ധിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുഞ്ചിത്തണ്ണി യൂണിറ്റാണ്‌, മുഖ്യമന്ത്രി, വകുപ്പ്‌ മന്ത്രി എന്നിവര്‍ക്ക്‌ നിവേദനം നല്‍കിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top