മ്ലാമലക്കാര്‍ കൈകോര്‍ത്തു; ഷാജിയുടെ ചികിത്സയ്‌ക്കു സമാഹരിച്ചത്‌ രണ്ടരലക്ഷം

വണ്ടിപ്പെരിയാര്‍: പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥനു വേണ്ടി മ്ലാമല നിവാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ നാലു ദിവസം കൊണ്ട്‌ സമാഹരിച്ചത്‌ രണ്ടര ലക്ഷത്തോളം രൂപ.
തെങ്ങില്‍നിന്നു വീണു ഗുരുതര പരുക്കേറ്റ തേങ്ങാക്കല്‍ കല്ലുകാവ്‌പുരയ്‌ക്കല്‍ ഷാജിയുടെ ചികിത്സയ്‌ക്കായാണ്‌ നാട്ടുകാര്‍ െകെമെയ്‌ മറന്ന്‌ പ്രവര്‍ത്തിച്ചത്‌.

തെങ്ങുകയറ്റത്തൊഴിലാളിയായ ഷാജി കഴിഞ്ഞ ദിവസമാണ്‌ അപകടത്തില്‍പ്പെട്ടത്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഭാരിച്ച തുക ചികിത്സയ്‌ക്കായി വേണ്ടിവന്ന സാഹചര്യത്തിലാണ്‌ മ്ലാമല നിവാസികള്‍ ധനസമാഹരണം ആരംഭിച്ചത്‌. ഫാത്തിമമാതാ പള്ളി വികാരി ഫാ. ആന്റണി മണിയങ്ങാട്ട്‌, മ്ലാമല ജമാഅത്ത്‌ ഇമാം ജാഫര്‍ മൗലവി, എസ്‌.എന്‍.ഡി.പി യോഗം പ്രസിഡന്റ്‌ കെ.കെ ചന്ദ്രന്‍കുട്ടി, കബീര്‍ താന്നിമൂട്ടില്‍, പി.എന്‍ ലത്തീഫ്‌, രാജേഷ്‌, ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ചു.

മ്ലാമലയ്‌ക്കു പുറമേ പൂണ്ടിക്കുളം, കീരിക്കര, കല്ലുകാട്‌, തേങ്ങാക്കല്‍, 110 പുതുവല്‍, പാത്തിമുക്ക്‌ തുടങ്ങിയ മേഖലകളിലും ധനസമാഹരണം നടത്തി. സമാഹരിച്ച മുഴുവന്‍ തുകയും ഷാജിയുടെ ഭാര്യ ശോഭനയ്‌ക്ക്‌ കഴിഞ്ഞ ദിവസം െകെമാറി. വൃക്ക തകരാറിലായ മ്ലാമല സ്വദേശി ജോബിക്ക്‌ പത്തു ലക്ഷം രൂപ സമാഹരിച്ചു നല്‍കിയത്‌ രണ്ട്‌ മാസം മുമ്പാണ്‌. പ്രദേശത്തെ വികസന കാര്യങ്ങളിലും നാട്ടുകാരുടെ ഒത്തൊരുമയുടെ െകെയൊപ്പുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top