കാറ്റിലും മഴയിലും നശിച്ചത്‌ കര്‍ഷകന്റെ അധ്വാനഫലം

ചെറുതോണി: ശക്‌തമായ കാറ്റിലും മഴയിലും വിമലഗിരി ശൗര്യാംകുഴി സി.ജെ ചാക്കോയ്‌ക്ക്‌ നഷ്‌ടമായത്‌ ജീവിത മാര്‍ഗം. യൂണിയന്‍ ബാങ്കില്‍ നിന്നെടുത്ത കാര്‍ഷിക വായ്‌പയും മറ്റു കടങ്ങളും എങ്ങനെ തിരിച്ചടയ്‌ക്കുമെന്ന്‌ അറിയാതെ കുഴങ്ങുകയാണ്‌ ഈ കര്‍ഷകന്‍. 25 വര്‍ഷം പ്രായമായ 20 ജാതിമരങ്ങളാണ്‌ കാറ്റിലും മഴയിലും നിലംപൊത്തിയത്‌.

ജാതി തൈകള്‍ പോലും യഥേഷ്‌ടം ലഭ്യമല്ലാതിരുന്ന കാലത്ത്‌ പലയിടങ്ങളില്‍ നിന്നായി വിത്തുകളും വിവരങ്ങളും ശേഖരിച്ച്‌ ആരംഭിച്ച ജാതി കൃഷിയാണു കാറ്റിലും മഴയിലും നിലംപൊത്തിയത്‌. ഈ വര്‍ഷം നല്ലവിളവ്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ ബാങ്കുവായ്‌പ ലഭ്യമാക്കി തോട്ടം തെളിക്കലും വളപ്രയോഗവും നടത്തി വരുമാനം പ്രതീക്ഷിച്ചിരിക്കവേയാണ്‌ കാറ്റില്‍പ്പെട്ട്‌ ജാതിമരങ്ങള്‍ നിലംപൊത്തിയത്‌.

ഈ ദുര്‍ഗതിയില്‍ എന്തുചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുന്ന ഈ കര്‍ഷകന്‌ സര്‍ക്കാരിന്റെ കാരുണ്യം മാത്രമാണ്‌ ആശ്രയം. എടുത്ത വായ്‌പ എഴുതി തള്ളി പുതിയ വായ്‌പ അനുവദിക്കുന്നതിന്‌ സര്‍ക്കാര്‍ സഹായ ഹസ്‌തങ്ങള്‍ നീട്ടുമെന്നാണ്‌ ഈ കര്‍ഷകന്റെ പ്രതീക്ഷ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top