കെണിയൊരുക്കി റോഡിലെ കുഴികള്‍; അപകടഭീതിയില്‍ യാത്രക്കാര്‍

തൊടുപുഴ: കാലാവധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താതിനാല്‍ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ അപകക്കെണിയൊരുക്കുന്നു.

ദിവസേന ഇത്തരം കുഴികളില്‍ വീണ്‌ കാര്യമായ പരുക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്‌. തൊടുപുഴ- മൂലമറ്റം റോഡില്‍ മുട്ടം വരെയുള്ള ഭാഗത്ത്‌ റോഡില്‍ ഇത്തരത്തില്‍ വലിയ കുഴികളാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌.

പെരുമറ്റം ജങ്‌ഷനു സമീപം രണ്ട്‌ കുഴികളാണ്‌ അപകടഭീഷണി ഉയര്‍ത്തുന്നത്‌. ഇവിടെ എത്തുന്നതിന്‌ മുന്‍പുംശേഷവും ഉള്ള ഭാഗം സാമാന്യം നല്ല റോഡാണ്‌. റോഡ്‌ പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ കുഴിയുള്ളത്‌ അറിയാതെ വാഹനം ഓടിക്കുന്നതാണ്‌ അപകടത്തിന്‌ കാരണമാകുന്നത്‌. കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ കനത്തമഴയെ തുടര്‍ന്ന്‌ ഈ ഭാഗത്ത്‌ തുടര്‍ച്ചയായി ഏഴ്‌ അപകടങ്ങളാണ്‌ ഉണ്ടായത്‌. മഴ പെയ്‌ത്‌ കുഴിയില്‍ വെള്ളം നിറഞ്ഞതാണ്‌ അപകടമുണ്ടാകുന്നതിനു കാരണം.

അപകടത്തില്‍പ്പെട്ട ചിലര്‍ക്ക്‌ സാരമായ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. ഒളമറ്റം പെരുക്കോണി ജംഗ്‌ഷനിലും മങ്ങാട്ടുകവല വെങ്ങല്ലൂര്‍ നാലു വരിപ്പാത തുടങ്ങിയ പ്രദേശങ്ങളിലും റോഡിനു നടുവില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. നല്ല റോഡായാതിനാല്‍ വലിയ ശ്രദ്ധ നല്‍കാതെ വാഹനമോടിക്കുന്നവരാണ്‌ അപകടത്തില്‍ പെടുന്നത്‌.

സ്‌ഥിതിയും പലയിടത്തും സമാനമാണ്‌. ഇടുക്കി ജങ്‌ഷനില്‍ ടൗണ്‍ പള്ളിയുടെ മുന്‍പിലായി വലിയ കുഴിയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇവിടം മുതല്‍ മുട്ടം വരെയുള്ള ഭാഗത്ത്‌ റോഡില്‍ പലയിടത്തായി നിരവധി കുഴികളുണ്ട്‌. അടുത്ത നാളില്‍ ഈ കുഴികളിലാകെ ടാര്‍ കോരിയൊഴിച്ച്‌ കുഴികളടക്കാന്‍ ശ്രമിച്ചത്‌ നിലവില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ ഇത്‌ തങ്ങള്‍ ചെയ്‌തതല്ലെന്നാണ്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചത്‌.

നിലവില്‍ വെയിലടിച്ച്‌ ടാര്‍ ഉരുകി റോഡിലൂടെ ഒഴുകുന്ന അവസ്‌ഥയാണ്‌. റോഡിലെ കുഴികള്‍ വലുപ്പമുള്ളതായതിനാല്‍ ഇരുചക്രവാഹനങ്ങളും മറ്റും ഇതില്‍ വീണാല്‍ അപകടം സുനിശ്‌ചിതമാണ്‌. വൈകുന്നേരങ്ങളിലുണ്ടാകുന്ന ശക്‌തമായ വേനല്‍ മഴയില്‍ റോഡ്‌ കാണാനാവാത്ത വിധം വെള്ളത്തില്‍ മുങ്ങുന്നതോടെ ഇത്തരം കുഴികളില്‍ വാഹനങ്ങള്‍ പതിച്ച്‌ വലിയ അപകടങ്ങളാണ്‌ ഉണ്ടായികൊണ്ടിരിക്കുന്നത്‌.

മഴക്കാലം പതിവിലും നേരത്തേ എത്തുകയാണെങ്കില്‍ ഈ ഭാഗത്തുള്ള കുഴികള്‍ അടക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികള്‍ ഇനിയും വൈകും. മഴയില്ലാത്ത സമയങ്ങളില്‍ പോലും റോഡിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത്‌ അധികൃതര്‍ ശ്രമിച്ചതുമില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top