കുടിവെള്ളക്ഷാമം: പഞ്ചായത്ത്‌ പ്രസിഡന്റിനെ തടഞ്ഞു

പെരുവന്താനം: രൂക്ഷമായ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ നടപടിയാകാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ പെരുവന്താനം പഞ്ചായത്ത്‌ പ്രസിഡന്റിനെ തടഞ്ഞുവച്ചു. ഇ.എസ്‌. ബിജിമോള്‍ എം.എല്‍.എ. സ്‌ഥലത്തെത്തി ജല അഥോറിട്ടി അധികൃതരുമായി സംസാരിച്ച്‌ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പിലാണ്‌ നാട്ടുകാര്‍ പിരിഞ്ഞുപോയത്‌. പഞ്ചായത്തിലെ ഏഴോളം പ്രദേശങ്ങളില്‍ ജല അഥോറിട്ടിയുടെ ശുദ്ധജല വിതരണം തടസപ്പെട്ടിട്ട്‌ ആഴ്‌ചകള്‍ കഴിഞ്ഞിരുന്നു. പഞ്ചായത്തും ജല അഥോറിട്ടിയും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ നാട്ടുകാര്‍ പഞ്ചായത്തു പടിക്കല്‍ ധര്‍ണ നടത്തിയത്‌.

പ്രാദേശികതലത്തില്‍ ശുദ്ധജല വിതരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി ഒന്‍പതംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഹെലിബറിബെറിയ ശുദ്ധജല വിതരണ പദ്ധതിയിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ കരാറുകാര്‍ എത്താത്തതാണ്‌ ജലവിതരണം വൈകുന്നതിനു പിന്നിലെന്ന്‌ ജല അഥോറിട്ടി അധികൃതര്‍ പറയുന്നു. ചുഴുപ്പ്‌ പമ്പ്‌ ഹൗസില്‍നിന്നുള്ള പമ്പിംഗ്‌ ലൈനിലെ അറ്റകുറ്റപ്പണി പരിഹരിച്ച്‌ ഇന്ന്‌ വിതരണം നടത്തുമെന്നും അഥോറിട്ടി ഉറപ്പു നല്‍കിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top