Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

അമിത വണ്ണം വിഷാദരോഗത്തിന്‌ കാരണം

mangalam malayalam online newspaper

വിഷാദരോഗത്തിനടിമപ്പെടുന്ന ഭൂരിഭാഗം ആളുകളുടെയും പൊതുവായുള്ള ഒരു പ്രശ്‌നം അവരുടെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാത്തതാണ്‌.

ബെരിയാട്രിക്‌ സര്‍ജറിപോലെയുള്ള ചികിത്സ സ്വീകരിക്കുന്നത്‌ അമിതമായ ഭാരം കുറയ്‌ക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമാണ്‌ .

അമിതവണ്ണവും വിഷാദവുമായി വളരെയധികം ബന്ധമുണ്ട്‌. ഈ രണ്ട്‌ അവസ്‌ഥകളും കൂടിചേരുമ്പോള്‍ അനാരോഗ്യകരമായ മറ്റ്‌ പ്രശ്‌നങ്ങളുമുണ്ടാകുന്നു.

പ്രത്യേകിച്ച്‌ അമിതവണ്ണം കൊണ്ട്‌ മാനസികമായ ബുദ്ധിമുട്ടുകള്‍ ഏറെയനുഭവിക്കുന്നത്‌ സ്‌ത്രീകളാണ്‌. വിഷാദത്തിനടിമപ്പെട്ടവരുടെ തെറ്റായ ഭക്ഷണക്രമവും ജീവിതരീതികളും വീണ്ടും ഇതിലേക്ക്‌ നയിക്കുന്നു.

കഴിഞ്ഞ മൂന്നുദശകമായി ആഗോളതലത്തില്‍ അമിതവണ്ണമുള്ളവരുടെ നിരക്ക്‌ ഇരട്ടിയായതായും ഇതൊരു ആഗോള പകര്‍ച്ചവ്യാധിയായതായുമാണ്‌ ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍.

ലോകത്തിലെ മരണനിരക്കില്‍ അഞ്ചാമത്തെ ഏറ്റവും വലിയ കാരണമായി കണക്കാക്കുന്നതും അമിതവണ്ണമാണ്‌. ഇതിന്റെ മറുവശത്ത്‌ ലോകത്തെമ്പാടുമുള്ള 350 മില്ല്യണ്‍ ജനങ്ങളെ വിഷാദം ബാധിക്കുന്നുണ്ടെന്നുള്ളത്‌ മറ്റൊരു യാഥാര്‍ഥ്യം.

അമിതവണ്ണം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്‌നം ശരീരത്തിലെ കലോറിയുടെ അളവ്‌ വേണ്ട രീതിയില്‍ ഉപയോഗിക്കാനോ ചെലവാഴിക്കാനോ കഴിയാത്തതാണ്‌. ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തതുകൊണ്ട്‌ ഊര്‍ജം ശരിയായ വിധത്തില്‍ ഉപയോഗിക്കാനും പലര്‍ക്കും കഴിയുന്നില്ല.

ഇത്‌ ഊര്‍ജ അസന്തുലിതാവസ്‌ഥയാണ്‌ ഉണ്ടാക്കുന്നത്‌്. അതോടൊപ്പം ശരീരത്തില്‍ അനിയന്ത്രിതമായി കൊഴുപ്പ്‌ അടിഞ്ഞുകൂടാന്‍ ഇടയാക്കും. അമിതമായ ശരീരഭാരമുള്ളവരില്‍ 20 ശതമാനം ആളുകളും ഉയര്‍ന്ന മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

ശാരീരികാധ്വാനം കുറവായതുകൊണ്ടും ഭക്ഷണം കൂടുതല്‍ കഴിക്കുന്നതു കൊണ്ടും ഇത്‌ വീണ്ടും ഭാരം വര്‍ധിപ്പിക്കുന്നു. ഇതിന്റെ കൂടെ മാനസിക സമ്മര്‍ദം കൂടിയുള്ളവരാണെങ്കില്‍ രക്‌തത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ ലെവല്‍ കൂടുതലായിരിക്കും. ഇത്‌ വീണ്ടും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും കൊഴുപ്പ്‌ വര്‍ധിക്കുകയെന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്കും നയിക്കുന്നു.

അമിതമായ ശരീരഭാരമുണ്ടെങ്കില്‍ 5 മുതല്‍ 10 ശതമാനം വരെ ഭാരം കുറയ്‌ക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഗുണകരം. ശാരീരികമായ പ്രവര്‍ത്തനങ്ങളും ഡയറ്റില്‍ വരുത്തുന്ന മാറ്റങ്ങളും ഭാരം കുറയ്‌ക്കാന്‍ സഹായിക്കും.

എന്നാല്‍ അനിയന്ത്രിതമായ ശരീരഭാരമാണുള്ളതെങ്കില്‍, അതായത്‌ ബോഡി മാസ്‌ ഇന്‍ഡക്‌സ് (അമിതവണ്ണം കണക്കാക്കുന്നത്‌) 30ന്നദ്ദ/ണ്ഡ2 കൂടുതലാണെങ്കില്‍ ഭാരം കുറയ്‌ക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌ ആവശ്യമാണ്‌.

ജീവിതശൈലിയില്‍ ശരിയായ മാറ്റം ഉള്‍ക്കൊണ്ടാല്‍ ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കും. അമിത ശരീഭാരം കുറയ്‌ക്കുക അല്ലെങ്കില്‍ നിയന്ത്രിക്കുക എന്ന പ്രക്രിയ വളരെ പ്രയാസമാണ്‌്. ചിലപ്പോള്‍ അസാധ്യവും. ഇവിടെയാണ്‌ ആധുനിക വൈദ്യശാസ്‌ത്രത്തിലെ ബെരിയാട്രിക്‌ സര്‍ജറി പോലെയുള്ളവയുടെ പ്രാധാന്യം.

അനിയന്ത്രിതമായ ശരീരഭാരമുള്ളവര്‍ക്ക്‌ പ്രത്യേകിച്ച്‌ വ്യായാമങ്ങളും ഭക്ഷണനിയന്ത്രണവുമെല്ലാം ഫലപ്രദമാകാത്ത അവസ്‌ഥയിലുള്ളവര്‍ക്ക്‌ ബെരിയാട്രിക്‌ സര്‍ജറി തിരഞ്ഞെടുക്കാം.

ശാരീരികമായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യകരമായ ഭക്ഷണനിയന്ത്രണം, ന്യൂട്രീഷണല്‍ സപ്ലിമെന്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടു തന്നെ നടത്തുന്ന സര്‍ജറി ശരീരഭാരം കുറയ്‌ക്കുന്നതിന്‌ സഹായിക്കും.

ബെരിയാട്രിക്‌ സര്‍ജറിയ്‌ക്കു ശേഷമുള്ള മാനസികാരോഗ്യത്തില്‍ സ്‌ട്രെസിന്റെ ലക്ഷണങ്ങള്‍ വളരെ കുറവാണെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

പ്രത്യേകിച്ച്‌ സ്‌ ത്രീകളില്‍ സര്‍ജറിക്കുശേഷം മാനസിക സംഘര്‍ഷങ്ങള്‍ വളരെയധികം കുറഞ്ഞിട്ടുണ്ടെന്നും പഠനത്തി ല്‍ പറയുന്നു. ബെരിയാട്രിക്‌ സര്‍ജറിയിലൂടെ ശാസ്‌ത്രീയമായി ഭാരം കുറയ്‌ക്കുവാനും മാനസികപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമുള്ള ഫലപ്രദമായ മാര്‍ഗമാണെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

ഭക്ഷണം ഉള്ളിലേക്കെടുക്കുന്നത്‌ കുറച്ചുകൊണ്ടാണ്‌ ഭാരം നിയന്ത്രിക്കുവാന്‍ സഹായിക്കുന്നത്‌. ന്യൂറോ ഹോര്‍മോണല്‍ മെക്കനിസവും ഭാരം കുറയ്‌ക്കാനുള്ള ഈ പ്രക്രിയയില്‍ സഹായകരമാകുന്നുണ്ട്‌.

വൈദ്യശാസ്‌ത്രത്തിലെ പുതിയ മാറ്റങ്ങള്‍ അമിതമായ ശരീരഭാരത്തിന്‌ ശസ്‌ത്രക്രിയയെന്ന പ്രക്രിയ ലളിതമാക്കി. ഇതിലൂടെ മാനസിക സംഘര്‍ഷങ്ങളോട്‌ വിടപറയാം. ഒപ്പം ആരോഗ്യകരമായ ഫിറ്റ്‌നസും നിലനിര്‍ത്താം.

കടപ്പാട്‌:

ഡോ. ആര്‍. പദ്‌മകുമാര്‍
ബെരിയാട്രിക്‌ സര്‍ജന്‍
സണ്‍റൈസ്‌ ഹോസ്‌പിറ്റല്‍, കൊച്ചി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top