Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

പ്രമേഹത്തിന്‌ ഫലപ്രദമായ ചികിത്സ

mangalam malayalam online newspaper

ഭേദമാകാത്ത രോഗമാണ്‌ പ്രമേഹമെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യം. കൃത്യമായ ജീവിതക്രമീകരണത്തിലൂടെ പ്രമേഹരോഗിക്ക്‌ രോഗമില്ലാത്തവരെപ്പോലെ തികച്ചും സാധാരണനിലയിലുള്ള ജീവിതം നയിക്കുവാന്‍ സാധിക്കും. ചില പ്രമേഹരോഗികള്‍ പ്രമേഹനിയന്ത്രണത്തിലൂടെ രോഗമില്ലാത്തവരേക്കാള്‍ ആരോഗ്യകരവും സംതൃപ്‌തവുമായ ജീവിതം നയിക്കുന്നുണ്ട്‌. അമിതഭാരമുള്ള പ്രമേഹരോഗികള്‍ക്ക്‌ ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള ശസ്‌ത്രക്രിയകള്‍വഴി രോഗം സുഖപ്പെടുത്തുവാന്‍ സാധിക്കും. ഇത്തരം ശസ്‌ത്രക്രിയക്ക്‌ വിധേയരായവരില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ആളുകളും രോഗവിമുക്‌തരായി എന്ന്‌ പശ്‌ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.
തുടക്കത്തില്‍ത്തന്നെ ഇന്‍സുലിന്‍ ഉപയോഗിച്ചു തുടങ്ങിയ ടൈപ്പ്‌ 2 പ്രമേഹരോഗികളില്‍ ചിലരില്‍ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ താല്‍ക്കാലികമായി വര്‍ധിക്കാനിടയുണ്ട്‌. എന്നാല്‍ തുടര്‍ന്നുള്ള ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ പഞ്ചസാരയുടെ അളവ്‌ സാധാരണ നിലയിലേക്ക്‌ മടങ്ങിവരും.
പ്രമേഹം കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കുക. വലിയൊരു പരിധിയോളം പ്രമേഹം നിയന്ത്രിക്കാനാവും. ഒപ്പം തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളും. ഭാവിയില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിലൂടെ ചികിത്സയ്‌ക്കുള്ള ഭാരിച്ച ചെലവുകള്‍ ഒഴിവാക്കാനും തുടക്കം മുതലുള്ള ചികിത്സ സഹായിക്കും.
പ്രമേഹത്തിന്‌ എത്ര നേരത്തേ ചികിത്സ തുടങ്ങാമോ അത്രയും നല്ലതാണ്‌. യാതൊരുവിധ പാര്‍ശ്വഫലങ്ങളും പ്രമേഹ മരുന്നുകള്‍ക്കില്ല. തുടക്കത്തിലേ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നത്‌ പിന്നീടുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ പല പ്രമേഹ രോഗികളും ഇതിനു വിപരീത രീതിയാണ്‌ സ്വീകരിക്കുന്നത്‌. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുതലാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയാലും പലരും ചികിത്സ അവഗണിക്കുകയാണ്‌ പതിവ്‌. നിയന്ത്രിക്കാനാവുന്ന അവസ്‌ഥയില്‍ ചികിത്സ സ്വീകരിക്കാതിരിക്കുന്നു. പിന്നീട്‌ സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനു ശേഷമാണ്‌ രോഗത്തെ ഗൗരവമായി കാണുന്നത്‌. രോഗം മൂര്‍ച്‌ഛിച്ചതിനുശേഷം നടത്തുന്ന ചികിത്സകള്‍ പലപ്പോഴും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാം. ഇതിന്റെ ഫലമായി ഒന്നിലേറെ രോഗങ്ങള്‍ക്ക്‌ മരുന്ന്‌ കഴിക്കേണ്ടതായി വരുന്നു. പല മരുന്നുകള്‍ ഉപയോഗിക്കുന്നത്‌ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകാം. അതിനാല്‍ പഞ്ചസാരയുടെ അളവ്‌ അപകടകരമാം വിധം വര്‍ധിച്ചതിനു ശേഷം നിയന്ത്രണം ആരംഭിക്കുന്നതിനേക്കാള്‍ തുടക്കത്തിലേ നിയന്ത്രിക്കാന്‍ ശ്രമിക്കണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top